മോണ്‍. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

മോണ്‍. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന്

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോണ്‍. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വൈകീട്ട് 3 ന് നടക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മ്മങ്ങളുടെ മുഖ്യ കാര്‍മ്മികനാകും. വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാര്‍മ്മികരായിരിക്കും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഡോ. ലിയോപോള്‍ദോ ജിറെല്ലി പങ്കെടുക്കും.

ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു. കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല (രക്ഷാധികാരി), മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍ (ജനറല്‍ കണ്‍വീനര്‍), പി. ജെ. തോമസ്, റാണി പ്രദീപ് (ജോ. കണ്‍വീനേഴ്‌സ്)എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍.

വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരായി ഫാ. വിന്‍ കുരിശിങ്കല്‍ (ആരാധനക്രമം), ഫാ. നിമേഷ് കാട്ടാശ്ശേരി (പ്രോഗ്രാം), ഫാ. ക്ലോഡിന്‍ ബിവേര (ലൈറ്റ് & സൗണ്ട്), ഫാ. ജോഷി കല്ലറക്കല്‍ (മൊബിലൈസേഷന്‍), ഫാ. ഫ്രാന്‍സിസ് താണിയത്ത് (ഡെക്കറേ ഷന്‍), ഫാ. റോക്കി റോബി കളത്തില്‍ (പബ്ലിസിറ്റി & മീഡിയ), ഫാ. പോള്‍ തോമസ് കളത്തില്‍ (വളണ്ടിയര്‍), ഫാ. ജോണ്‍സന്‍ പങ്കേത്ത് (സ്വീകരണം), ഫാ. പ്രിന്‍സ് പടമ്മാട്ടുമ്മല്‍ (റിഫ്രഷ്‌മെന്റ്), ഫാ. ജോബി കാട്ടാശ്ശേരി (ഫിനാന്‍സ്), ഫാ. പോള്‍ മനക്കില്‍ (ഫുഡ് & അക്കോമഡേഷന്‍) എന്നിവരെ തിരഞ്ഞെടുത്തു.

കണ്‍വീനര്‍മാരായി ജൂഡ്‌സന്‍ കുര്യാപറമ്പില്‍ (ആരാധനക്രമം), പോള്‍ ജോസ് (പ്രോഗ്രാം), സെലസ്റ്റിന്‍ താണിയത്ത് (ലൈറ്റ് & സൗണ്ട്), അനില്‍ കുന്നത്തൂര്‍ (മൊബി ലൈസേഷന്‍), റഷില്‍ തുരുത്തിപ്പുറം (ഡെക്കറേഷന്‍), വി എം ജോണി (പബ്ലിസിറ്റി & മീഡിയ), ജോജോ മനക്കില്‍ (വളണ്ടിയര്‍), ഇ ഡി ഫ്രാന്‍സിസ് (സ്വീകരണം), ഷൈജ ആന്റണി (റിഫ്രഷ്‌മെന്റ്), ഫാ. ജിജു ജോര്‍ജ് അറക്കത്തറ (ഫിനാന്‍സ്), ജിസ്‌മോന്‍ ഫ്രാന്‍സിസ് (ഫുഡ് & അക്കോമ ഡേഷന്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ജോ. കണ്‍വീനര്‍മാരായി സി. പ്ലാവിയ സി ടി സി (ആരാധനക്രമം), അഡ്വ. അജ്ഞ ലി സൈറസ് (പ്രോഗ്രാം), റോജ സേവ്യര്‍ (ലൈറ്റ് & സൗണ്ട്), ജോയ് കുന്നത്തൂര്‍ (മൊബിലൈസേഷന്‍), സെബാസ്റ്റ്യന്‍ താണിയത്ത് (ഡെക്കറേഷന്‍), മനു ഷെല്ലി (പബ്ലിസിറ്റി & മീഡിയ), റെയ്ച്ചല്‍ ക്ലീറ്റസ് (വളണ്ടിയര്‍), പ്രിയ പീയൂസ് (സ്വീകരണം), സേവ്യര്‍ പുതുശ്ശേരി (റിഫ്രഷ്‌മെന്റ്), ഐവന്‍ വഞ്ചിപ്പുര (ഫിനാന്‍സ്), ജോയ് പയ്യപ്പിള്ളി (ഫുഡ് & അക്കോമഡേഷന്‍) എന്നിവരെയും തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org