ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങളിലെ പുത്തന്‍ കാഴ്ചപ്പാടുകള്‍

ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങളിലെ പുത്തന്‍ കാഴ്ചപ്പാടുകള്‍

സെമിനാറും റഷ്യന്‍ ഫിലിം ഫെസ്റ്റിവലും : 2022 ആഗസ്റ്റ് 2 മുതല്‍ 6 വരെ
Published on

ചാവറ കള്‍ച്ചറല്‍ സെന്റര്‍, റഷ്യന്‍ ഹൗസ്, ഐ.ഡി.ബി.ഐ., ബാങ്ക്, സെന്റ് തെരേസാസ് കോളേജ് സോഷ്യോളജി വിഭാഗം സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങളിലെ പുത്തന്‍ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെക്കുറിച്ച് 2022 ആഗസ്റ്റ് 2, ചൊവ്വ, 4.00ന് റഷ്യന്‍ ഹോണററി കോണ്‍സ്യുല്‍ ശ്രീ. രതീഷ് സി. നായര്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.ഡി.ബി.ഐ. ബാങ്ക് എറണാകുളം സീനിയര്‍ റീജിനല്‍ ഹെഡ് ടോമി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. സി.എം.ഐ. സാമൂഹ്യക്ഷേമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ., എറണാകുളം ഐ.ഐ.ഡി.ബി.ഐ. ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സുനില്‍ സി. വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുക്കും.
ആഗസ്റ്റ് 2 മുതല്‍ 6 വരെ വൈകിട്ട് 5 മണിക്ക് റഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കാരെന്‍ ഷഖ്‌നസറോവ് സംവിധാനം ചെയ്ത സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഗസ്റ്റ് 2, ചൊവ്വ, 5 മണിക്ക് വൈറ്റ് ടൈഗര്‍, ആഗസ്റ്റ് 3, ബുധന്‍, 5 മണിക്ക് ദ റൈഡര്‍ നെയ്മ്ഡ് ഡെത്ത്, ആഗസ്റ്റ് 4 വ്യാഴം, 5 മണിക്ക് ദി മെസഞ്ചര്‍ ബോയി, ആഗസ്റ്റ് 5, വെള്ളി, 5 മണിക്ക്, വാര്‍ഡ് നമ്പര്‍ 6, ആഗസ്റ്റ് 6, ശനി 5 മണിക്ക് ദി വാനിഷിഡ് എംപയര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

പ്രവേശനം സൗജന്യം
logo
Sathyadeepam Online
www.sathyadeepam.org