
ശാരീരിക, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെപ്പറ്റിയുള്ള ആശങ്കകള്‍ മാതാപിതാക്കളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കാലത്ത് പ്രതീക്ഷ പകരുന്ന സംരംഭമാണ് ന്യുറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്കുവേണ്ടിയുള്ള ഇന്‍ക്ലൂസിസ് പരിശീലന പദ്ധതിയെന്ന് ടി ജെ വിനോദ് എം എല്‍ എ അഭിപ്രായപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, ന്യുറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്ക് ഐ ടി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി രുപീകരിച്ച ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 8 മാസത്തെ ഐ ടി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സെല്ലിസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കുര്യന്‍ അധ്യക്ഷനായിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സെല്ലിസ് ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഡേവിഡ് എയ്ന്‍സ് വര്‍ത്ത്, സേറ ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സഹൃദയ ഡയറക്ടറും ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഇന്‍ക്ലൂസിസ് ചീഫ് ഡിജിറ്റല്‍ അഡ്വൈസര്‍ റോബിന്‍ ടോമി, സെല്ലിസ് ഇന്ത്യ ഡെപ്യുട്ടി ഡയറക്ടര്‍ ബെന്നിച്ചന്‍ കെ തോമസ്, ബ്രദര്‍ പീറ്റര്‍ ദാസ്,സിസ്റ്റര്‍ ദിവ്യ റോസ്, ബെന്നി അഗസ്റ്റിന്‍, സെലിന്‍ പോള്‍, ബേസില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് പരമ്പരാഗതമായി അനുയോജ്യമെന്നു കരുതപ്പെട്ടിരുന്ന തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി ഐ ടി മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഇന്‍ക്ലൂസിസിന്റെ നേതൃത്വത്തില്‍ ഇതുവരെ 225 പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഐ ടി കമ്പനികളിലും തൊഴില്‍ നേടിക്കഴിഞ്ഞുവെന്ന് ഇന്‍ക്ലൂസിസ് ഈ ഇ ഒ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു.