ഇന്‍ക്ലൂസിസ് സന്ദേശ വര്‍ഷാചരണത്തിനു തുടക്കമായി

ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍  ഭിന്നശേഷിക്കാരെയും സാമൂഹ്യമുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനായി ലക്ഷ്യമിട്ട്   ആരംഭിക്കുന്ന സന്ദേശവര്‍ഷാചരണം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. റോബിന്‍ ടോമി. സന്തോഷ് സി കുറുപ്പ് , പി.എം. റിയാസ്,  ജൂഡ് ആന്തണി,  അനൂപ് അംബിക, ജോയ് തോമസ്, പി. ആര്‍. മഹാദേവന്‍, പാപ്പച്ചന്‍ തെക്കേക്കര, ഫാ. ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സമീപം.
ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരെയും സാമൂഹ്യമുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനായി ലക്ഷ്യമിട്ട് ആരംഭിക്കുന്ന സന്ദേശവര്‍ഷാചരണം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. റോബിന്‍ ടോമി. സന്തോഷ് സി കുറുപ്പ് , പി.എം. റിയാസ്, ജൂഡ് ആന്തണി, അനൂപ് അംബിക, ജോയ് തോമസ്, പി. ആര്‍. മഹാദേവന്‍, പാപ്പച്ചന്‍ തെക്കേക്കര, ഫാ. ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സമീപം.

ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെയുള്ള സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള മുന്നേറ്റത്തിന് മാത്രമേ സമഗ്ര വികസനം ഉറപ്പാക്കാനാവുകയുള്ളുവെന്ന് ഹൈബി ഈഡന്‍ എം.പി. അഭിപ്രായപ്പെട്ടു. പൊന്നുരുന്നി സഹൃദയ ആഡിറ്റോറിയത്തില്‍ ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരെയും സാമൂഹ്യമുഖ്യധാരയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനായി ലക്ഷ്യമിട്ട് ആരംഭിക്കുന്ന സന്ദേശവര്‍ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന ബോധ്യം ചെറുപ്പം മുതലേ ജനങ്ങളില്‍ വളര്‍ത്തിയെടുക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ക്ലൂസിസ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലനങ്ങളിലൂടെ ശക്തീകരിച്ചുകൊണ്ടും സംരംഭക പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയിലേക്കു നയിച്ചുകൊണ്ടും സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ സമൂഹം തന്നെ ഏറ്റെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്തണി സന്ദേശാവര്‍ഷാചരണം ഫ്‌ലാഗ് ഓഫ് ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് ജോയ് തോമസ് ലോഗോ പ്രകാശനം ചെയ്തു.കേരള നോളഡ്ജ് ഇക്കോണോമി മിഷന്‍ ജനറല്‍ മാനേജര്‍ പി.എം. റിയാസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്‍ ചീഫ് ഡിജിറ്റല്‍ അഡ്വൈസര്‍ റോബിന്‍ ടോമി. സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന ആശയങ്ങള്‍ക്കായി സംഘടിപ്പിച്ച ഐഡിയത്തോണ്‍ ആശയ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബികയും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഐ.സി.ടി. അക്കാദമി സി.ഇ.ഒ സന്തോഷ് സി കുറുപ്പും നിര്‍വഹിച്ചു. ഇന്‍ക്ലൂസിസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യുറോ ഡൈവേര്‍ജെന്റ് ആയിട്ടുള്ള 75 പേര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ പരിശീലനം നല്കിവരുന്നതായി സി.ഇ.ഒ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org