യുവക്ഷേത്ര കോളേജിൽ ടാലി കോഴ്സ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് കൈമാറ്റവും സംഘടിപ്പിച്ചു

യുവക്ഷേത്ര കോളേജിൽ ടാലി കോഴ്സ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് കൈമാറ്റവും സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐ.ക്യൂ എ.സിയും പി ജി കൊമേഴ്സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ടാലി എസൻഷ്യൽ കോഴ്സ് ലെവൽ 1 ടാലി എഡുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് റീജണൽ മാനേജർ ശ്രീ. ജിജികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ. ഡോ. ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് ഓലിക്കൽകൂനൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. മെറ്റിൽഡ ഡാനി, മാനേജ്മെൻ്റ് വിഭാഗം മേധാവി ശ്രീമതി. ഷൈലജ മേനോൻ, ടാലി എം ടി എ.പി ശ്രീ വിനോദ് സി.ടി എന്നിവർ ആശംസ കളർപ്പിച്ചു. തുടർന്ന് ശ്രീ. ജിജി കുമാർ ടാലി സർട്ടിഫിക്കറ്റും സോഫ്ട്ട് വെയറും കൈമാറി. ബി.കോം സി.എ സെക്ഷൻ മേധാവി ശ്രീമതി. കീർത്തി എം.എസ് സ്വാഗതവും ബികോം ടാക്സേഷൻ സെക്ഷൻ മേധാവി ഡോ. രമ്യ.ജെ നന്ദിയും പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org