വിശപ്പിനും രോഗത്തിനുമെതിരെ നോമ്പുകാല കരുതൽ ഉദ്ഘാടനം

വിശപ്പിനും രോഗത്തിനുമെതിരെ നോമ്പുകാല കരുതൽ ഉദ്ഘാടനം
ഫോട്ടോ അടിക്കുറിപ്പ്: വിശപ്പിനും രോഗത്തിനുമെതിരെയുള്ള നോമ്പുകാല ജീവകാരുണ്യനിധി സമാഹരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ നിർവഹിക്കുന്നു.  അസിസ്റ്റന്റ് വികാരി ഫാ. ജസാബ് ഇഞ്ചക്കാട്ട്മണ്ണിൽ,കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്,  ഫൊറോനാ വികാരി ഫാ. തോമസ് പെരുമായൻ എന്നിവർ സമീപം.

വേദനിക്കുന്നവർക്കായി സഹാനുഭൂതിയോടെ നൽകുന്ന ചെറിയ സഹായങ്ങൾ പോലും നമ്മുടെ ദുരിത സാഹചര്യങ്ങളിൽ നമുക്ക് അനുഗ്രഹമായി മാറുമെന്ന് സിറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ വിശപ്പിനും രോഗത്തിനുമെതിരെയുള്ള നോമ്പുകാല ജീവകാരുണ്യനിധി സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളുടെ നന്മയും ക്ഷേമവും ഉറപ്പുവരുത്തുന്ന പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രാർത്ഥനാ ജീവിതത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റേയും എറണാകുളം-അങ്കമാലി അതിരൂപതാ സഹൃദയയുടേയും സഹകരണത്തോടെ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ നടപ്പാക്കുന്ന കാർബൺ ഫാസ്റ്റിംഗ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ അധ്യക്ഷനായിരുന്നു. സഹൃദയ ഫെസ്റ്റ് ആരോഗ്യ, പരിസ്ഥിതി, കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനം കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കലും കുടുംബങ്ങളിലേക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്തും നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെ ളളിൽ, അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, അസി.വികാരി ഫാ.ജസാബ് ഇഞ്ചക്കാട്ടുമണ്ണിൽ, കേരള സോഷ്യൽ സർവീസ് ഫോറം പ്രോഗ്രാം ഓഫീസർ സിസ്റ്റർ ജസീന, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് പ്രോഗ്രാം ഇൻ ചാർജ് അബീഷ് ആന്റണി, സിബി പൗലോസ്, സാമുവൽ ആന്റോ സുനിൽ തുടങ്ങിയവർ സംസാരിച്ചു. സഹൃദയ ഫെസ്റ്റിന്റെ ഭാഗമായി സഹൃദയ നൈവേദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ രോഗ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org