ഇല്ലിത്തോട് സി എല്‍ സി പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി

ഇല്ലിത്തോട് സി.എല്‍.സി 2023-2024 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കാഞ്ഞൂര്‍ ഫൊറോന സി.എല്‍.സി പ്രസിഡന്‍റ് ഡിനല്‍ ഡേവീസ് നര്‍വ്വഹിക്കുന്നു. 
ഇല്ലിത്തോട് സി.എല്‍.സി 2023-2024 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കാഞ്ഞൂര്‍ ഫൊറോന സി.എല്‍.സി പ്രസിഡന്‍റ് ഡിനല്‍ ഡേവീസ് നര്‍വ്വഹിക്കുന്നു. 

തിരുഹൃദയ ദേവാലയം ഇല്ലിത്തോട് സി.എല്‍.സി സംഘടനയുടെ പ്രവര്‍ത്തനവര്‍ഷ പരിപാടികള്‍ ഉദഘാടനം ചെയ്തു. ജൂനിയര്‍ സി.എല്‍.സി പ്രസിഡന്‍റ് ഫെഡറിക് ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞൂര്‍ ഫൊറോന  സി.എല്‍.സി പ്രസിഡന്‍റ് ഡിനല്‍ ഡേവീസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കാഞ്ഞൂര്‍ ഫൊറോനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇല്ലിത്തോട്    സി.എല്‍.സി നല്‍കി വരുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും ഇല്ലിത്തോട് സി.എല്‍.സി തയ്യാറാക്കിയ രൂപരേഖ ഫൊറോനയില്‍ ഒരു മാതൃകയായി അവതരിപ്പിക്കുമെന്നും ഫൊറോന പ്രസിഡന്‍റ് പറഞ്ഞു. 2023 മാര്‍ച്ച് മുതല്‍ 2024 ഫെബ്രുവരി വരെയുള്ള പ്രവര്‍ത്തനങ്ങളെയും ഓരോ മാസത്തിലും നേതൃത്വം നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുന്ന കണ്‍വീനര്‍മാരുടെ പേരുകളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വിശദമായ രൂപരേഖയുടെ പ്രകാശനം ഇടവക വികാരിയും ഇല്ലിത്തോട് സി.എല്‍.സി പ്രമോട്ടറുമായ ഫാ.ജോണ്‍സന്‍ വല്ലൂരാന്‍ നിര്‍വ്വഹിച്ചു. ജപമാലയോടൊപ്പം വി.കുര്‍ബാനയിലേക്ക് എന്ന ആപ്തവാക്യവുമായി സഭയുടെയും സമൂഹത്തിന്‍റെയും വിവിധങ്ങളായ മേഖലകളിലേക്ക് കാര്യപ്രസക്തമായി ഇടപെടാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികളാണ് ഇല്ലിത്തോട് സി.എല്‍.സി വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താന്‍ ഒരു സി.എല്‍.സിക്കാരനായിരുന്നു എന്ന് സ്മരിക്കുകയും ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ റോയ് ഞെഴുവങ്കല്‍, സി.എല്‍.സി മോഡറേറ്റര്‍ സി.സ്മിത എഫ്.സി.സി, കോര്‍ഡിനേറ്റര്‍ ആനീസ് ജോസ,് വൈസ് പ്രസിഡന്‍റ് ലിയോ ഷാന്‍റോ, പ്രോഗ്രാം കണവീനര്‍ സോന സജി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷാരോണ്‍ തോമസ്, ട്രഷറര്‍ ആല്‍ബിന്‍ ഷാജു, ജോ.സെക്രട്ടറി എയ്ഞ്ചല്‍ ഷാജു, സ്റ്റേറ്റ് മീഡിയ ടീം അംഗം അഷ്വിന്‍ ബിജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org