
തൃശൂർ: ഓണം മുന്നോട്ട് വയ്ക്കുന്ന സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും അനുഭവം, ഓണം കഴിഞ്ഞാലും നില നിർത്തുകയാണെങ്കിൽ സമൂഹത്തിൽ എന്നും നന്മ ഉണ്ടാകുമെന്നു, ആർച് ബിഷപ് ജേക്കബ് തൂങ്കുഴി അഭിപ്രായപ്പെട്ടു. വി. മദർ തെരേസയുടെ ജീവിതം പഠിപ്പിക്കുന്നത് അതാണ്.
ഓണം ഒരു ദിവസം കൊണ്ട് അവസാനിക്കാതെ ജീവിതത്തിലെ തുടർ അനുഭവമാക്കണമെന്നു അദ്ദേഹം പറഞ്ഞു.
വി. മദർ തെരേസയുടെ 25-ാം ചരമ വാർഷികം, ഐക്യ രാഷ്ട്ര സംഘടനയുടെ കരുണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നെഹ്റുനഗർ സെ. പീറ്റേഴ്സ് പള്ളിയിൽ ചേർന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഒല്ലൂർ, കുര്യച്ചിറ, ചേലക്കോട്ടുകര സോണുകളിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് അരി, ഓണക്കോടി,പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.