
മലയാറ്റൂര്‍: വിമലഗിരി ന്യൂമാന്‍ അക്കാദമി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിമുക്ത ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേര്‍ന്ന് മനുഷ്യ മതില്‍ തീര്‍ത്തു. പ്ലക്കാര്‍ടുകള്‍ പിടിച്ചുകൊണ്ട് നിന്ന കുട്ടികള്‍ പ്രധാന അധ്യാപകന്‍ പി. വി. ആന്റണി മാസ്റ്റര്‍ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്‌കൂള്‍ മാനേജര്‍ ഫാ.പോള്‍ പടയാട്ടില്‍, വൈസ് പ്രിന്‍സിപ്പല്‍ ചാക്കോച്ചന്‍ പി. സി, മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു പറമ്പത്ത്, കാലടി എക്‌സൈസ് ഓഫീസേഴ്‌സ് ആയ രാഹുല്‍രാജ്, ധന്യ , വാര്‍ഡ് മെമ്പര്‍ ബിന്‍സി ജോയ്, പി.ടി.എ പ്രസിഡന്റ് ആന്റണി മുട്ടംതോട്ടില്‍, ട്രസ്റ്റീസ് ജോയ്‌സ് കണ്ണമ്പുഴ, ബിജു കുന്നിയില്‍,വൈസ് ചെയര്‍മാന്‍ ജോബി എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളിന്റെ പ്രധാന കവാടം മുതല്‍ പള്ളി അങ്കണം വരെ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ മനുഷ്യ മതില്‍ തീര്‍ത്തു.