എല്ലാവരെക്കുറിച്ചുമുള്ള കരുതലാണ് ഓണത്തിന്റെ സന്ദേശം ഉമാ തോമസ് എം.എല്‍.എ .

ഹരിതചട്ടങ്ങള്‍ പാലിച്ച് സഹൃദയ ഓണം
സഹൃദയ ഓണസംഗമം ഉമാ തോമസ് എം.എല്‍.എ  ഉദ്ഘാടനം ചെയ്യുന്നു. സുനില്‍ സെബാസ്റ്റ്യന്‍, രൂപേഷ് കുമാര്‍, പാപ്പച്ചന്‍ തെക്കേക്കര, ജോബിന്‍സ് ചിറക്കല്‍,ഫാ. ജോസ് കൊളുത്തുവെള്ളില്‍, അന്ന ബെന്‍, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ജെയ്‌നി സാംരാജ്, ഫാ. ആന്‍സില്‍  മൈപ്പാന്‍, ഷൈജി സുരേഷ് എന്നിവര്‍ സമീപം.
സഹൃദയ ഓണസംഗമം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. സുനില്‍ സെബാസ്റ്റ്യന്‍, രൂപേഷ് കുമാര്‍, പാപ്പച്ചന്‍ തെക്കേക്കര, ജോബിന്‍സ് ചിറക്കല്‍,ഫാ. ജോസ് കൊളുത്തുവെള്ളില്‍, അന്ന ബെന്‍, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ജെയ്‌നി സാംരാജ്, ഫാ. ആന്‍സില്‍ മൈപ്പാന്‍, ഷൈജി സുരേഷ് എന്നിവര്‍ സമീപം.
Published on

മുഖാവരണങ്ങളും നാട്യങ്ങളുമില്ലാത്തതും അപരന്റെ സുഖസന്തോഷങ്ങളില്‍ കരുതലുള്ളതുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പമാണ് ഓണം നമുക്ക് നല്‍കുന്നതെന്ന് ഉമാ തോമസ് എം.എല്‍.എ . അഭിപ്രായപ്പെട്ടു. എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള സ്വയം സഹായസംഘങ്ങളിലെ ആനിമേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ക്കും ആപത്തുണ്ടാകരുതേ എന്ന് എല്ലാവരും ചിന്തിക്കുന്നതാണ് സാമൂഹ്യവികസനത്തിന്റെ അടിസ്ഥാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിതചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നൂറോളം അനിമേറ്റര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് സഹൃദയ ഓണം ആഘോഷിച്ചത്. പൊന്നുരുന്നി സഹൃദയ ഹാളില്‍ സംഘടിപ്പിച്ച ഓണസംഗമത്തില്‍ അതിരൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. ഒറ്റപ്പെടലിലിന്റെ ദുഃഖം അനുഭവിക്കുന്നവരോട് നാം ഒരുമിച്ചാണ് എന്ന സന്ദേശം പങ്കുവയ്ക്കുകയും കാരുണ്യപ്രവൃത്തികളിലൂടെ ദൈവത്തെ കാട്ടിക്കൊടുക്കുകയും ചെയ്യുമ്പോളാണ് ഓണത്തിന്റെ സന്തോഷം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമാതാരം അന്ന ബെന്‍ ഓണസന്ദേശം നല്‍കി. സഹൃദയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വെബ് സെറ്റിന്റെ പ്രകാശനം ഉമാ തോമസും സഹൃദയ സില്‍ക്ക് കേന്ദ്രയുടെ ലോഗോയുടെ പ്രകാശനം അന്ന ബെന്നും നിര്‍വഹിച്ചു. സഹൃദയ സ്വയം സഹായ സംഘങ്ങള്‍ക്കായി സി.എസ് . ബി. ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്കുള്ള 5 കോടി രൂപയുടെ വായ്പയ്ക്കുള്ള ചെക്ക് സി.എസ്. ബി. ബാങ്ക് റീജിയണല്‍ മാനേജര്‍ ജോബിന്‍സ് ചിറയ്ക്കല്‍ കൈമാറി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍ , ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, ജെയ്‌നി സാംരാജ് എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org