ഹരിതോത്സവം

ഹരിതോത്സവം

അങ്കമാലി: തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി സംഘടിപ്പിച്ച ഹരിതോത്സവം 2023. വികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സിനോബി ജോയ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണവും, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനവും ലക്ഷ്യമാക്കിയാണ് പദ്ധതി സംഘടിപ്പിച്ചത്. ഫാമിലി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് അവ നിര്‍മ്മാര്‍ജനം ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിന്റെ രണ്ടാം ഘട്ടമായി ഇടവകയിലെ 25 കുടുംബ യൂണിറ്റുകളിലും പ്ലാസ്റ്റിക് ശേഖരണം നടത്തും. തുറവൂര്‍ ഇടവക മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും , പരിസ്ഥിതി സംരക്ഷണത്തിലൂടെ കാര്‍ഷിക അഭിവൃത്തി കൈവരിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. അസി. വികാരി ഫാ. അലന്‍ കാളിയങ്കര, ട്രസ്റ്റിമാരായ സിബി പാലമറ്റം, കൂര്യന്‍ തളിയന്‍, മദര്‍ സുപ്പിരിയര്‍ സിസ്റ്റര്‍ നിത്യ എസ്. ഡി, ജനറല്‍സെക്രട്ടറി ബിനോയ് തളിയന്‍, ജോ. സെക്രട്ടറിമാരായ ജോയ് പടയാട്ടില്‍, ജിംഷി ബാബു, ട്രഷറര്‍ ബിജു തരിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org