‘ഹൃദയപൂര്‍വ്വം’: വീഡിയോപ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

‘ഹൃദയപൂര്‍വ്വം’: വീഡിയോപ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു
Published on

കൊച്ചി: ലോക ഹൃദയദിനത്തിന്‍റെ ഭാഗമായി 'ഹൃദയപൂര്‍വ്വം' എന്ന പേരില്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോപ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എ റണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുളള ഐ.എ.എസ്. വീഡിയോ പ്രഭാഷണത്തിന്‍റെ ഡിവിഡി, ഐഎംഎ പ്രസിഡന്‍റ് ഡോ. വര്‍ഗീസ് ചെറിയാനു നല്കിക്കൊണ്ടു പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ എം.എല്‍. ജോസഫ്, ലൂര്‍ദ്ദ് ആശുപത്രി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. നവീന്‍ ടി. ജേക്കബ്, കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. സുജിത് കുമാര്‍ എ ന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹൃദ്രോഗപരിശോധനകള്‍, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രിക്രിയ, വാതപ്പനിയും വാല്‍വുകളും, ജന്മജാത ഹൃദ്രോഗം എന്നീ വിഷയങ്ങളാണു വീഡിയോ പ്രഭാഷണങ്ങള്‍. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിന്‍റെ സ്ഥാപകതലവനും ഗ്രന്ഥകാരനും ടി.വി. പ്രഭാഷകനുമാണു ഡോ. തയ്യില്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org