
വാടാനപ്പള്ളി : നാട്ടുനന്മയുടെയും ഗ്രാമീണ സൗന്ദര്യത്തിന്റെയും കാഴ്ചകള്‍ പ്രേക്ഷകഹൃദയങ്ങളിലേക്ക് പകര്‍ത്തിയ സംവിധായകന്റെ കണ്ണുകള്‍ മരണശേഷവും ജീവിക്കും. നേത്രദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടകനായ സത്യന്‍ അന്തിക്കാട് തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സമ്മതപത്രം ഒപ്പിട്ട് സംഘടനയ്ക്ക് നല്‍കുകയും ചെയ്തു. വാടാനപ്പള്ളി സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എന്ന സംഘടനയിലൂടെ കഴിഞ്ഞ വര്‍ഷം കണ്ണുകള്‍ ദാനം ചെയ്തവരുടെ കടുംബങ്ങളെ ആദരിക്കുന്ന സംഗമത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ പ്രഖ്യാപനം. 40 കുടുംബങ്ങളെയാണ് ആദരിച്ചത്.
വാടാനപ്പളളി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ഏബിള്‍ ചിറമ്മല്‍ അധ്യക്ഷനായി. അങ്കമാലി എല്‍ എഫ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍സണ്‍ തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ ഗോപകുമാര്‍, പി വി ലോറന്‍സ്, എം ടി ഫ്രാന്‍സിസ്, കണ്‍വീനര്‍ പി എഫ് ജോയ്, എം എല്‍ ബാസ്റ്റ്യന്‍, സ്റ്റരിഷ് വിന്‍ഡൊമിനിക്, ഗോഡ്‌വിന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.