ഭിന്നശേഷിക്കാർക്കുള്ള പകൽ വീടിന്റെ ശിലാസ്ഥാപനം നടത്തി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആലുവ പുറയാറിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള പകൽവീടിന്റെ അടിസ്ഥാനശിലാ ആശീർവാദ കർമം  അപ്പസ്തോലിക്ക് അഡ്‌മിനിസ്‌ട്രേറ്റർ  ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നിർവഹിക്കുന്നു. സ്നേഹ നായർ,ഫാ. ജോസ് പൈനുങ്കൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സി.ജെ അനിൽ,ഫാ. ജോസഫ് കണിയാംപറമ്പിൽ, കുര്യാക്കോസ് കോണിൽ,ഫാ. സിബിൻ മനയംപിള്ളി, നഹാസ് കളപ്പുരക്കൽ, ജയാ മുരളീധരൻ എന്നിവർ സമീപം. 

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും വേദനിക്കുന്നവരുമായ സഹോദരങ്ങളുടെ ആശ്വാസത്തിനും സന്തോഷത്തിനുമായി നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ദൈവസന്നിധിയിൽ ഏറെ വിലമതിക്കപ്പെടുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്തോലിക്ക് അഡ്‌മിനിസ്‌ട്രേറ്റർ  ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ അഭിപ്രായപ്പെട്ടു.   അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ആലുവ പുറയാറിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ആധുനികസൗകര്യങ്ങളോട് കൂടിയ പകൽവീടിന്റെ അടിസ്ഥാനശിലയുടെ ആശീർവാദം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം..മാർ ബോസ്‌കോ പുത്തൂരും  ഫെഡറൽ ബാങ്ക് ജനറൽ മാനേജരും സോണൽ ഹെഡുമായ കുര്യാക്കോസ് കോണിലും ചേർന്ന് ശിലാസ്ഥാപനകർമം  നിർവഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജയ മുരളീധരൻ,  കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഗ്രാമപഞ്ചായത്തംഗം  നഹാസ് കളപ്പുരയിൽ,  സഹൃദയ  ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു. പകൽ വീടിനുള്ള സ്ഥലം ദാനം ചെയ്ത തട്ടിൽ ജോർജ്ജ്- മേരി ദമ്പതികൾ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org