തൃശ്ശൂര്‍ കലാസദന്റെ സുവര്‍ണ്ണ ജൂബിലി ഉപഹാരം പ്രസിഡണ്ട് ഡോ.ഇഗ്നേഷ്യസ് ആന്റണി കലാമണ്ഡലം ക്ഷേമാവതിക്കു സമ്മാനിക്കുന്നു. ഫാ.ഫിജോ ആലപ്പാടന്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ സമീപം

തൃശ്ശൂര്‍ കലാസദന്റെ സുവര്‍ണ്ണ ജൂബിലി ഉപഹാരം പ്രസിഡണ്ട് ഡോ.ഇഗ്നേഷ്യസ് ആന്റണി കലാമണ്ഡലം ക്ഷേമാവതിക്കു സമ്മാനിക്കുന്നു. ഫാ.ഫിജോ ആലപ്പാടന്‍, മേഴ്‌സി ബാബു തുടങ്ങിയവര്‍ സമീപം

കലാമണ്ഡലം ക്ഷേമാവതിയെ കലാസദന്‍ ആദരിച്ചു

Published on

തൃശ്ശൂര്‍: പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കലാസദന്‍ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് പ്രമുഖ കലാ-സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി നൃത്തകലാരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയെ വസതിയില്‍ പോയി ആദരിച്ചു.

പ്രസിഡണ്ട് ഡോ. ഇഗ്നേഷ്യസ് ആന്റണി ഉപഹാരവും സെക്രട്ടറി ഫാ. ഫിജോ ആലപ്പാടന്‍ പൊന്നാടയും നല്‍കി. കണ്‍വീനര്‍ മേഴ്‌സി ബാബു, ജെയ്ക്കബ് ചെങ്ങലായ്, ബേബി മൂക്കന്‍, ജോമോന്‍ ചെറുശ്ശേരി, സി.ജെ. ജോണ്‍, സെബി ഇരിമ്പന്‍ എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലം ക്ഷേമാവതി മറുപടി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി കലാ-സാഹിത്യരംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിവരുന്ന കലാസദന്‍ ഈ വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എല്ലാവിധ വിജയങ്ങള്‍ ആശംസിക്കുകയും ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org