
ആഗോള വോളണ്ടിയേഴ്‌സ് ദിനത്തോടനുബന്ധിച്ച് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ (കെഎസ്എസ്എഫ്) നേതൃത്വത്തില്‍ സാന്ത്വനം സോഷ്യല്‍ അപ്പോസ്‌തോലേറ്റ് സെന്ററില്‍ വെച്ച് വോളണ്ടിയേഴ്‌സ് ഒബ്‌സര്‍വേഷന്‍ ഡേ ആചരിച്ചു. കോവിഡ് കാലഘട്ടത്തിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വിവിധ രൂപതകളിലെ സന്നദ്ധ പ്രവര്‍ത്തകരെ കോവിഡ് പ്രോട്ടോകോള്‍ പരിഗണിച്ച് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ ആദരിച്ചു. കോവിഡ് പ്രതിസന്ധിയില്‍ അവര്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പ്രചോദനമാകട്ടെയെന്ന് കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അഭിപ്രായപ്പെട്ടു. എല്ലാ രൂപതകളില്‍ നിന്നും 10 വോളണ്ടിയേഴ്‌സ് വീതം മീറ്റിംഗില്‍ പങ്കെടുത്തു. ത്യശ്ശൂര്‍ രൂപതയിലെ കോവിഡ് ശവസംസ്‌കാര കര്‍മങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന സാന്ത്വനം ടാസ്‌ക് ഫോഴ്‌സ് വോളണ്ടിയര്‍മാരില്‍ 10 പേര്‍ സാന്ത്വനം സോഷ്യല്‍ അപ്പോസ്‌തോലേറ്റ് സെന്ററില്‍ നിന്ന് മീറ്റിംഗിംഗില്‍ സാന്നിധ്യമറിയിച്ചു. സാന്ത്വനം വോളണ്ടിയേഴ്‌സിന് ഫാ. ജേക്കബ് മാവുങ്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വളണ്ടിയേഴ്‌സ് അവരുടെ സേവന രംഗത്തെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചു. സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, അസ്സോ. ഡയറക്ടര്‍ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസ്സി. ഡയറക്ടര്‍ ഫാ. സിന്റൊ തൊറയന്‍, കെഎസ്എസ്എഫ് ടീം ലീഡര്‍ സി. ജെസീന, പ്രോഗ്രാം ഓഫീസര്‍ പി.ജെ. വര്‍ക്കി എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.