ബഹു. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം നല്‍കി

ബഹു. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം നല്‍കി
Published on

ഫോട്ടോ : യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി കെ മൂസ്സ മേയര്‍ അഡ്വ.എം.അനില്‍കുമാറിന് ഉപഹാരം നല്‍കുന്നു. കൗണ്‍സിലര്‍ രജനി മണി, ജില്ലാ കമ്മിറ്റി അംഗം ലിജു മഠത്തില്‍ പറമ്പ്, യൂണിറ്റ് ട്രഷറര്‍ വി വി സ്റ്റീഫന്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിര്‍ഷ, എന്നിവര്‍ സമീപം.

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിര്‍ഷയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ആദരണീയ മേയര്‍ അഡ്വ. എം. അനില്‍കുമാറിനും ഡെപ്യൂട്ടി മേയര്‍ അന്‍സിയയ്ക്കും കൗണ്‍സിലര്‍മാരായ സി.എ.ഷക്കീര്‍, ആഷിത യഹിയ, രജനി മണി എന്നിവര്‍ക്കും സ്വീകരണം നല്‍കി.
ഇടപ്പള്ളി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.എച്ച്. ഷാഹുല്‍ ഹമീദിനെ മൊമെന്റോ നല്‍കി ആദരിച്ചു. യു.കെ.യില്‍ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഹിഷാം നാദിര്‍ഷക്ക് ബഹു. മേയര്‍ യൂണിറ്റിന്റെ അവാര്‍ഡ് നല്‍കി. വനിത അംഗങ്ങള്‍ക്കുള്ള പലിശ രഹിത വായ്പയുടെ ഉദ്ഘാടനം ജില്ല ആക്ടിംഗ് പ്രസിഡന്റ് ടി.ബി. നാസ്സര്‍ നിര്‍വഹിച്ചു. കൊച്ചിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരസമൂഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച മേയര്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ പരിഹാരം കാണുമെന്നും പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്ത യോഗത്തിന് യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി കെ മൂസ്സ സ്വാഗതവും ട്രഷറര്‍ വി.വി.സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org