സ്വവര്‍ഗ്ഗാനുരാഗികകളും കുടുംബാംഗങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗ്ഗാനുരാഗികകളും കുടുംബാംഗങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 'ഫ്രാന്‍ചെസ്‌കോ' എന്ന ഡോക്യൂമെന്ററിയില്‍ സ്വവര്‍ഗ്ഗപ്രേമികളായ വ്യക്തികളുടെ കൂട്ടായ്മയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കുള്ള ഒരു തിരുത്താണ് ഈ കുറിപ്പ്.
കത്തോലിക്കാ സഭയില്‍ വിവാഹം എന്നത് ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ ജീവിതാവസാനം വരെയുള്ള ബന്ധമാണ്. ഇത് കൗദാശികമാകുന്നത് മാമ്മോദീസ സ്വീകരിച്ചവര്‍ തമ്മില്‍ ആകുമ്പോഴാണ്. സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരുമിച്ചുള്ള ജീവിതം "വിവാഹ"ത്തോട് തുലനം ചെയ്യാനാവില്ല (സ്നേഹത്തിന്റെ സന്തോഷം, Amoris Laetitia No. 251). അതിനാല്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളുടെ കൂട്ടായ്മ എന്നതുകൊണ്ട് ഒരു വിവാഹജീവിതത്തെ അല്ല ഉദ്ദേശിക്കുന്നത്.
അപ്പോള്‍ പരിശുദ്ധ പിതാവ് പറഞ്ഞത് എന്താണ്? കത്തോലിക്ക സഭ ഈ കാലഘട്ടത്തില്‍ ഒരിക്കല്‍പോലും സ്വവര്‍ഗ്ഗ അനുഭാവം പുലര്‍ത്തുന്ന വരെ മാറ്റി നിര്‍ത്തിയിട്ടില്ല.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബത്തില്‍ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമക്കളാണെന്നും, അവര്‍ക്ക് കുടുംബത്തിന് അവകാശമുണ്ടെന്നും പറയുന്നതോടൊപ്പം, നമുക്ക് ആരെയും കുടുംബത്തില്‍നിന്ന് പുറത്താക്കാന്‍ ഉള്ള അധികാരം ഇല്ല എന്നും, മാര്‍പാപ്പ പറയുന്നു. കൂടാതെ, സിവില്‍പരമായി അവര്‍ക്ക് വേണ്ട സംരക്ഷണം വേണമെന്നുമാണ് മാര്‍പാപ്പ അടിവരയിട്ടു പറയുന്നത്. മാര്‍പാപ്പയുടെ ഈ നിലപാട് സാര്‍വ്വത്രികമായ മാനവകുടുംബത്തെക്കുറിച്ചു പ്രകടിപ്പിച്ച നിലപാടിന്റെ തന്നെ ഭാഗമായി കണക്കാക്കണം. അതിനാല്‍ പരിശുദ്ധ പിതാവ് ഈ ഡോക്യുമെന്ററിയില്‍ പറഞ്ഞിരിക്കുന്ന പരാമര്‍ശങ്ങള്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ക്ക് എതിരല്ല എന്നും മനസ്സിലാകുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org