തലമുറകള്‍ക്ക്  വഴികാട്ടിയായി ഇന്നും തിളങ്ങുന്ന പുണ്യാത്മാവാണ് വിശുദ്ധ ചാവറ പിതാവ് : പ്രൊഫ. എം. കെ. സാനു

തലമുറകള്‍ക്ക്  വഴികാട്ടിയായി ഇന്നും തിളങ്ങുന്ന പുണ്യാത്മാവാണ് വിശുദ്ധ ചാവറ പിതാവ് : പ്രൊഫ. എം. കെ. സാനു

ഫോട്ടോക്യാപ്ഷന്‍: 216-ാ ചാവറ ജയന്തി എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.


കൊച്ചി : തലമുറകള്‍ക്ക്  വഴികാട്ടിയായി  ഇന്നും തിളങ്ങുന്ന പുണ്യാത്മാവാണ്  വിശുദ്ധ ചാവറ പിതാവെന്ന്  എം. കെ. സാനു. കലാപരമായും കുടുംബജീവിതത്തിനും  ഉതകുന്ന  സംഭാവനകള്‍ വരും തലമുറയ്ക്കുവേണ്ടി രൂപപ്പെടുത്തിയും, അധ:കൃതരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും ചാവറ പിതാവ് പ്രയത്‌നിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച   216-ാ മത്    ചാവറ ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   വികാര്‍ ജനറാള്‍ ഫാ. ജോസി താമരശ്ശേരി  സി. എം. ഐ .അദ്ധ്യക്ഷത വഹിച്ചു.  പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ. ജോണ്‍പോള്‍,  സി. എം. സി. എറണാകുളം  പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ സി. എം. ഐ., ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി, ചാവറ മീഡിയ ഹൗസ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഫാ. മാത്യു കിരിയാന്തന്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org