പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹം തയ്യാറാകണം:

ആര്‍ച്ചുബിഷപ്പ് ഡോ. തോമസ് ജെ. നെറ്റൊ
പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹം തയ്യാറാകണം:
Published on

കൊച്ചി: വിവിധങ്ങളായ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള സ്ത്രീകളെ അംഗീകരിക്കാനും ആദരിക്കാനും പൊതുസമൂഹം സന്നദ്ധമാകണം എങ്കില്‍ മാത്രമേ സ്ത്രീസമൂഹത്തിന്റെ ശാക്തീകരണത്തിന് പ്രാമുഖ്യം ലഭിക്കുകയുള്ളൂ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു. കെ സി ബി സി വിമന്‍സ് കമ്മീഷന്റെ മൂന്നു ദിവസത്തെ പഠനക്യാമ്പ് പാലാരിവട്ടം പി ഒ സി യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യേശുവിന്റെ കാലത്ത് വിജാതീയ അടിമകളുടെ സ്ഥാനം മാത്രമാണ് സ്ത്രീകള്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ ശിഷ്യഗണങ്ങളുടെ കൂടെതന്നെ സ്ത്രീകളെയും തന്നെ അനുഗമിക്കാനും തന്റെ ശുശ്രൂഷകളില്‍ പങ്കാളികളാകാനും യേശു അനുവദിച്ചിരുന്നു. അവരുടെ കഴിവുകളെയും സാധ്യതകളെയും ദൈവരാജ്യപ്രഘോഷണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അവരെ ശാക്തീകരിക്കാനുള്ള ശ്രമമാണ് അവിടന്ന് ചെയ്തത്.

ഈ കാലഘട്ടത്തിലും സ്ത്രീകളെ അവരുടെ വൈവിധ്യമാര്‍ന്ന കഴിവുകളെപ്രതി അംഗീകരിക്കുകയും സമൂഹ സൃഷ്ടിയില്‍ അവ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് വിമന്‍സ് കമ്മീഷന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിമന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സുവനീര്‍ 'ദിവ' ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പ്രകാശനം ചെയ്തു.

വിമന്‍സ് കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഫാ. ബിജു കല്ലിങ്കല്‍, ഫാ. ജോസ് കിടങ്ങയില്‍, നാഷണല്‍ സെക്രട്ടറി സി. നവ്യ എഫ് സി സി, ആനി ജോസഫ്, ഷീജ എബ്രഹാം, ബീന ജോഷി, ഷേര്‍ലി സ്റ്റാന്‍ലി, ജിജി മത്തായി, സിസ്റ്റര്‍ ലാന്‍സൈന്‍ പറമ്പില്‍ എസ് ആര്‍ എ, അഡ്വ. എല്‍സി ജോര്‍ജ്, ഡല്‍സി ലുക്കാച്ചന്‍, അല്‍ഫോന്‍സാ ആന്റില്‍സ്, മീന റോബര്‍ട്ട്, ലീന ജോര്‍ജ്, പ്രൊഫ. റീത്താമ്മ കെ വി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org