
കൊച്ചി: മനുഷ്യാവകാശ ലംഘനങ്ങളേക്കാള്‍ സുപ്രധാനമായ കാര്യം മനുഷ്യാവകാശ സംരക്ഷണമാണ് എന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഹ്യൂമന്‍ സൊസൈറ്റി ഫോര്‍ സിവില്‍ റൈറ്റ്‌സ് , ആര്‍.ടി.ഐ.കേരള ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനത്തില്‍ മനുഷ്യാവകാശങ്ങളുടെ തുല്യത എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലോകം മുഴുവന്‍ ഇന്ന് മുനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന വല്ലാത്ത കാലമാണ്. ഇന്ന് ഇറാനിലെ പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍ അവരുടെ വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുവാനുള്ള പോരാട്ടങ്ങളിലാണ്. ഇവിടെയും ഒറ്റപ്പെട്ടതും അല്ലാത്തതുമായ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. നമ്മുടെ സംസ്ഥാന
ഒന്നര ലക്ഷം കോടി രൂപ ജി എസ് ടി ഷെയര്‍ ആയി കൊടുക്കുന്നു.
എന്നാല്‍ അതിനനുസരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടോ? അതൊരു മനുഷ്യാവകാശ ലംഘനം തന്നെ. സൗജന്യ ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവ പൗരന്റെ അവകാശങ്ങളാണ് അവയും സംരക്ഷിക്കപ്പെടണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ചെയ്യുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും, ബാങ്കിംഗ് മേഖലയിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വരേണ്ടതുണ്ട്. മനുഷ്യാവകാശ ദിനങ്ങള്‍ നമ്മുക്ക് സന്തോഷിക്കുവാനും കൂടിയുള്ളതാണ് ജസ്റ്റിസ് തുടര്‍ന്ന് പറഞ്ഞു. അഡ്വ. തോമസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. അഡ്വ.എം.ആര്‍. രാജേന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
ശശികുമാര്‍ മാവേലിക്കര ,സെജി മൂത്തേരി , കെ.എക്‌സ്. വില്‍സണ്‍, സൂസന്‍ ചാര്‍ളി, ഡിക്‌സണ്‍ ഡിസില്‍വ എന്നിവര്‍ പ്രസംഗിച്ചു.