
ഓട്ടോണമി പദവിയുള്ള മംഗലപ്പുഴ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദ്വിവത്സര തിയോളജി ഡിപ്ലോമ കോഴ്സ് പരീക്ഷയിൽ നെഹ്റുനഗർ ഇടവകാംഗം ആനി ജയ ജോജി ഡിസ്റ്റിങ്ഷനോടെ മൂന്നാം റാങ്ക് നേടി. സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരായി പ്രവർത്തിച്ചിട്ടുള്ള ആനി ജയ ഇപ്പോൾ YWCA യുടെ സൗത്ത് വെസ്റ്റ് റീജിയൻ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ആണ്. നെഹ്റുനഗർ ഇടവക റാങ്ക് ജേതാവിന് ഉപഹാരം നൽകി ആദരിച്ചു. വികാരി ഫാദർ ഫ്രാൻസിസ് ആലപ്പാട്ട് നേതൃത്വം നൽകി.