ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ അനുസ്മരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേരി ഫിലിപ്പ്, അജിത് രാജു, ഫാ. സുനില്‍ പെരുമാനൂര്‍, ബിജു വലിയമല, ലൗലി ജോര്‍ജ്ജ്, ആലീസ് ജോസഫ്, ഗ്രേസ് മേരി മാത്യു, ഷൈല തോമസ് എന്നിവര്‍ സമീപം.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ അനുസ്മരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേരി ഫിലിപ്പ്, അജിത് രാജു, ഫാ. സുനില്‍ പെരുമാനൂര്‍, ബിജു വലിയമല, ലൗലി ജോര്‍ജ്ജ്, ആലീസ് ജോസഫ്, ഗ്രേസ് മേരി മാത്യു, ഷൈല തോമസ് എന്നിവര്‍ സമീപം.

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ അവയെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കുവാന്‍ ഹെലന്‍ കെല്ലറിന്റെ ജീവിതം ഭിന്നശേഷിയുള്ളവര്‍ക്ക് വഴികാട്ടിയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുറവുകളെ നിറവുകളാക്കി ഇച്ഛാശക്തിയോടെ മുമ്പോട്ടു പോകുവാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുത്തുപകരുവാന്‍ സാധ്യമാകുന്ന ഇടപെടീലുകള്‍ എല്ലാതലത്തിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് അന്ധ ബധിര വൈകല്യത്തെ അതിജീവിച്ച് എസ്.എസ്.എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. കൂടാതെ സെമിനാറും കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്‌സ് സെന്ററും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org