ക്രിസ്തുമസ്സ് ആഘോഷവും കേശദാനദാതാക്കള്‍ക്ക് മൊമന്റോ വിതരണവും നടത്തി

ക്രിസ്തുമസ്സ് ആഘോഷവും കേശദാനദാതാക്കള്‍ക്ക് മൊമന്റോ വിതരണവും നടത്തി

പുത്തന്‍പീടിക: സെന്റ് ആന്റണീസ പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് ആഘോഷവും ,കേശദാനദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും ,മൊമന്റോയും സമ്മാനിച്ചു .പള്ളി യോഗ ഹാളില്‍ നടന്ന ചടങ്ങ് വികാരി റവ.ഫാ റാഫേല്‍ താണിശ്ശേരി ഉദ്ഘാടനം ചെയ്തു .കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.വികാരി ഫാ.തോമസ് ഊക്കന്‍ ,പാദുവ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷിജി ആന്റോ ,കൈക്കാരന്‍ ജോയ് വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ്സ് ഭാരവാഹികളായ ലൂയീസ് താണിക്കല്‍, ഷാലി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു ജേക്കബ് തച്ചില്‍, ആനി ജോയ്, ഗ്ലാസിസ്, ജോസഫ് സി.സി, ജെസ്സി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കേക്ക് മുറിച്ച് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു .കേശദാനം നടത്തിയ 57 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും, മൊമന്റോയും സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org