
നാഷണൽ സർവ്വീസ് സ്കീമിൻ്റെയും മേരാ യുവ ഭാരതിൻ്റെയും സംയുക്താഭിമുഖ്യത്തിൽ, സെൻ്റ് തോമസ് കോളേജിൽ വെച്ച് കേ ന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകളെ സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിലൂടെയും യുവാക്കളിലൂടെയും പൊതുസമൂഹത്തിലേയ്ക്ക് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉപകാര പ്രദമാകുന്ന വിവിധ സർക്കാർ പദ്ധതികളെത്തിക്കുകയെന്നതായിരുന്നു, ശിൽപ്പശാലയുടെ ലക്ഷ്യം.
സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ - റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ച യോഗം, തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ് ഉദ്ഘാടനം ചെയ്തു. മേരാ യുവ ഭാരത് ജില്ലാ കോഡിനേറ്റർ ശ്രീമതി സി. ബിൻസി, തൃശ്ശൂർ ലീഡ് ബാങ്ക് മാനേജർ - ശ്രീ. അജയ് ഇ കെ,
കാനറാ ബാങ്ക് ട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - ശ്രീ. ജി കൃഷ്ണമോഹൻ, സൈബർ ഫോറൻസിക് ട്രയിനർ -ശ്രീ. വികാസ് ഗോപിനാഥ്, എൻ എസ്എ സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ. റീജ ജോൺസൻ എന്നിവർ പ്രസംഗിച്ചു.