ഗവണ്‍മെന്റ് കര്‍ശന നടപടി സ്വീകരിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

ഗവണ്‍മെന്റ് കര്‍ശന നടപടി സ്വീകരിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Published on

ഇലഞ്ഞി : ഒഡിഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തത് കൊണ്ടാണന്ന്, ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇലഞ്ഞി ഫൊറോനാ വികാരി ഫാ. ജോസഫ് ഇടത്തുംമ്പറമ്പില്‍.

മരണവാര്‍ഷികത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്‌റ്റേഴ്‌സിനെയും തടഞ്ഞുനിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത് ഒരു മതേതര രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ജോര്‍ജ് സി എം, ടോമി കണ്ണിറ്റുമ്യാലില്‍, രാജേഷ് പാറയില്‍, ബേബി ആലുംങ്കല്‍, റോയ് ചുമ്മാര്‍, ഷാജി എറണ്യകുളം, രാജു അരുകുഴിപ്പില്‍, രാജേഷ് കോട്ടയില്‍എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org