സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
Published on

പറവൂര്‍: ഗോതുരുത്ത് സെന്റ് സബാസ്റ്റ്യന്‍ ചര്‍ച്ച് നവജ്യോതി കുടുംബയൂണിറ്റും കാരുണ്യ സര്‍വീസ് സൊസൈറ്റിയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഗോതുരുത്ത് മുസരീസ് സ്റ്റേജില്‍ സംഘടിപ്പിച്ച ക്യാമ്പ് ഗോതുരുത്ത് ഫൊറോന വികാരി ഡോ. ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നവജ്യോതി കുടുംബയൂണിറ്റ് പ്രസിഡന്റ് ജോബ് എം ജെ അധ്യക്ഷനായിരുന്നു. ആശംസകള്‍ നേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിത സ്റ്റാന്‍ലിന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിപിന്‍ പി ജി ഷിപ്പി സെബാസ്റ്റ്യന്‍, ചൈതന്യ ഐ ഹോസ്പിറ്റല്‍ ഐ സ്‌പെഷ്യലിസ്റ്റ് ഡോ. വിജില നവജ്യോതി കുടുംബയൂണിറ്റ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബാസ്റ്റ്യന്‍ കാരുണ്യ സര്‍വീസ് സൊസൈറ്റി ഭാരവാഹികളായ ആന്റണി കോണത്ത്, മനോജ് കാട്ടിപ്പറമ്പില്‍, സിബി സ്റ്റീഫന്‍ നവജ്യോതി കുടുംബയൂണിറ്റ് മുന്‍ പ്രസിഡന്റ് ആന്റണി പുത്തല്‍പുരക്കല്‍, വൈസ് പ്രസിഡന്റ് റൂണ ജെപ്‌സണ്‍, ജോയിന്റ് സെക്രട്ടറി ശാലിനി ആന്റണി, ചൈതന്യ ഹോസ്പിറ്റല്‍ ഫീല്‍ഡ് ഓഫീസര്‍ ഷാരോണ്‍ പനക്കല്‍ സ്റ്റാഫ് അംഗങ്ങളായ അഭിഷേക് വിജയകുമാര്‍, സിദ്ധാര്‍ത്ഥ് കെ വി, ഗ്ലാന്‍സി പി സാം, ലിയ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org