സ്വാശ്രയത്വത്തിലേക്ക് ഒരുമിച്ച് വളരണം: മേയര്‍

സഹൃദയ സ്വയം സഹായ സംഘം  അനിമേറ്റര്‍മാരുടെ ഓണസംഗമം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സുനില്‍ സെബാസ്റ്റ്യന്‍, സക്കീര്‍ തമ്മനം, ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ , ഫാ. ജോസ് കൊളുത്തുവെള്ളില്‍, രണ്‍ജി അലക്‌സ് , ടി.എസ്.മോഹന്‍ദാസ്, സ്‌നേഹ എം.നായര്‍ തുടങ്ങിയവര്‍ സമീപം.
സഹൃദയ സ്വയം സഹായ സംഘം അനിമേറ്റര്‍മാരുടെ ഓണസംഗമം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സുനില്‍ സെബാസ്റ്റ്യന്‍, സക്കീര്‍ തമ്മനം, ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ , ഫാ. ജോസ് കൊളുത്തുവെള്ളില്‍, രണ്‍ജി അലക്‌സ് , ടി.എസ്.മോഹന്‍ദാസ്, സ്‌നേഹ എം.നായര്‍ തുടങ്ങിയവര്‍ സമീപം.
Published on

കൊച്ചി: സാധാരണക്കാരുടെ ഒപ്പം നടന്നു കൊണ്ട് ഒരുമിച്ചു വളരുക എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുന്ന സന്നദ്ധസംഘടനകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൊച്ചി നഗരസഭാ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സി

സഹൃദയയുടെ മൈക്രോ ഫിനാന്‍സ് വിഭാഗമായ വെസ്‌കോ ക്രഡിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘം ആനിമേറ്റര്‍മാരുടെ ഓണ സംഗമത്തില്‍ 1000 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് വനിതകളെ നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപതാ വികാരി ജനറല്‍ ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. പരസ്പരമുള്ള കരുതലും വിശ്വസ്തതയും വളര്‍ത്തുവാന്‍ ജെ.എല്‍.ജി.കള്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ രണ്‍ജി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി.

കുറഞ്ഞ കാലയളവിനുള്ളില്‍ ആയിരത്തിലധികം ജെ.എല്‍.ജി.കള്‍ രൂപീകരിക്കുകയും 27 കോടിയിലധികം രൂപ സ്വയം തൊഴില്‍ വായ്പയായി നല്‍കുകയും ചെയ്ത സഹൃദയയ്ക്ക് ഫെഡറല്‍ ബാങ്കിന്റെ ഉപഹാരം അദ്ദേഹം സമര്‍പ്പിച്ചു.

സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, നഗരസഭാ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം, ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ടി.എസ്.മോഹന്‍ദാസ്, പാലാരിവട്ടം ബ്രാഞ്ച് മാനേജര്‍ സ്‌നേഹ എം.നായര്‍,

സഹൃദയ അസി.ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, വെസ്‌കോ ക്രഡിറ്റ് ജെ.എല്‍.ജി ഡവലപ്‌മെന്റ് ഓഫീസര്‍ സി.ജെ. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്രാഞ്ച് മാനേജര്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org