എം. കെ. സാനു ഗുരുപ്രസാദപുരസ്‌കാരം ഡോ. വി. രാജാകൃഷ്ണന്

എം. കെ. സാനു ഗുരുപ്രസാദപുരസ്‌കാരം ഡോ. വി. രാജാകൃഷ്ണന്

കൊച്ചി : തലമുറകളുടെ ഗുരുനാഥനും  മലയാളത്തിന്റെ അഭിമാനവുമായ എം. കെ. സാനുവിന്റെ ആദരാര്‍ത്ഥം സ്ഥാപിച്ചിട്ടുള്ള എം. കെ. സാനു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 ലെ   എം. കെ. സാനു ഗുരുപ്രസാദപുരസ്‌കാരം പ്രശസ്ത സാഹിത്യവിമര്‍ശകന്‍  ഡോ. വി. രാജാകൃഷ്ണയ്ക്ക് നല്‍കുന്നു. സാഹിത്യവിമര്‍ശകന്‍. ചലച്ചിത്രനിരൂപകന്‍, തിരക്കഥാകൃത്ത്, 35 വര്‍ഷക്കാലം സര്‍വ്വകലാശാല അധ്യാപകന്‍ തുടങ്ങി സംസ്ഥാന ദേശിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. വി.രാജകൃഷ്ണന്‍ തിരുവനന്തപുരത്താണ് താമസം.
സാനു മാഷിന്റെ ശിഷ്യ സമൂഹത്തില്‍ നിന്നോ, ശിഷ്യ സമന്മാര്‍ക്കിടയിലുള്ളവരില്‍ നിന്നോ തങ്ങളുടെ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന പുരസ്‌കാരം 25,000 രൂപയും സാനുമാഷിന്റെ കൈപടയില്‍ തയ്യാറാക്കിയ ഫലകവും അടങ്ങുന്നതാണെന്നതാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊ. തോമസ് മാത്യു,  ജനറല്‍ സെക്രട്ടറി പി.ജെ. ചെറിയാന്‍, ടി. എം. എബ്രഹാം,  ഫാ. തോമസ് പുതുശ്ശേരി CMI,  കെ. ജി. ബാലന്‍ എന്നിവര്‍ അറിയിച്ചു.ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്  മെയ് 5ന് വൈകിട്ട് 5 മണിക്ക്, എം. കെ. സാനു പുരസ്‌കാരം സമര്‍പ്പിക്കും. യു.സി. കോളേജ്  മലയാളവിഭാഗം മേധാവി ഡോ. വിധു നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍വര്‍ഷങ്ങളില്‍ കെ.എം. റോയ്, കെ. ബാലചന്ദ്രന്‍, മാര്‍ ക്രിസോസ്റ്റം, ഫാ. റോയി കണ്ണന്‍ചിറ, കാനായി കുഞ്ഞിരാമന്‍, ഡോ. വി.പി. ഗംഗാധരന്‍, കെ.ജി. ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org