എം.കെ. സാനു ഗുരുപ്രസാദ പുരസ്‌ക്കാരം കെ.ജി. ജോര്‍ജ്ജിന് സമര്‍പ്പിച്ചു

എം.കെ. സാനു, ഗുരുപ്രസാദ പുരസ്‌കാരം കെ.ജി. ജോര്‍ജിന് സമ്മാനിക്കുന്നു. ജോളി പവേലില്‍, രഞ്ജിത് സാനു, കെ.ജി. ബാലന്‍, എം. തോമസ് മാത്യൂ, അലക്‌സ് ജോസഫ് , ഫാ. തോമസ് പുതുശേരി, പി.ജെ. ചെറിയാന്‍, ജോണ്‍സണ്‍ സി.എബ്രഹാം എന്നിവര്‍ സമീപം.
എം.കെ. സാനു, ഗുരുപ്രസാദ പുരസ്‌കാരം കെ.ജി. ജോര്‍ജിന് സമ്മാനിക്കുന്നു. ജോളി പവേലില്‍, രഞ്ജിത് സാനു, കെ.ജി. ബാലന്‍, എം. തോമസ് മാത്യൂ, അലക്‌സ് ജോസഫ് , ഫാ. തോമസ് പുതുശേരി, പി.ജെ. ചെറിയാന്‍, ജോണ്‍സണ്‍ സി.എബ്രഹാം എന്നിവര്‍ സമീപം.

എം.കെ. സാനുവിന്റെ ആദരാര്‍ത്ഥം ശിഷ്യസമൂഹത്തില്‍ നിന്നോ ശിഷ്യസമന്മാര്‍ക്കിടയിലുള്ളവരില്‍ നിന്നോ താന്താങ്ങളുടെ മേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചു 2021ലെ എം. കെ. സാനു ഫൗണ്ടേഷന്റെ എം. കെ. സാനു ഗുരുപ്രസാദപുരസ്‌ക്കാരം, പ്രാമാണിക ചലച്ചിത്രകാരനായ കെ. ജി. ജോര്‍ജ്ജിന്, എം. കെ. സാനു സമ്മാനിച്ചു.

മലയാള സിനിമയുടെ സഞ്ചാരപാതയിലെ ഒരു നിര്‍ണ്ണായക ഘട്ടത്തെ തന്റെ ഈടുറ്റ ചലച്ചിത്രസൃഷ്ടികള്‍ക്കൊണ്ട് ബലപ്പെടുത്തുകയും അതിലൂടെ പിന്നീടുവന്ന ചലച്ചിത്ര തലമുറകള്‍ക്കു പ്രചോദനവും പ്രകോപനവുമായി മാറുകയും ചെയ്ത ചലച്ചിത്രാന്വേഷകനാണ് കെ.ജി. ജോര്‍ജ്ജ് എന്ന് എം.കെ. സാനു പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കെ.എം. റോയ്, ഫാ. റോയി കണ്ണന്‍ചിറ, മാര്‍ ക്രിസോസ്റ്റം, കെ. ബാലചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. വി.പി. ഗംഗാധരന്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയിരുന്നത്. 25000/ രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഫൗണ്ടേഷന്‍ ചെയര്‍മാര്‍ എം. തോമസ് മാത്യൂ . ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, പി.ജെ. ചെറിയാന്‍, കെ.ജി. ബാലന്‍, രഞ്ജിത് സാനു, ജോണ്‍സണ്‍ സി.എബ്രഹാം, അലക്‌സ് ജോസഫ് , ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org