പരിസ്ഥിതി ദിനത്തില്‍ ഹരിതവേലി പദ്ധതിക്ക് തുടക്കമായി

ഹരിതവേലി പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കുന്നു. ഡോ. ഭരത്, ഫാ. സിബിന്‍ മനയംപിള്ളി, ജോബി വര്‍ഗീസ്, ഫാ. ജോസ് കൊളുത്തുവെള്ളില്‍, നീതു വിനോദ് , എ .ഡി.മണി തുടങ്ങിയവര്‍ സമീപം.
ഹരിതവേലി പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കുന്നു. ഡോ. ഭരത്, ഫാ. സിബിന്‍ മനയംപിള്ളി, ജോബി വര്‍ഗീസ്, ഫാ. ജോസ് കൊളുത്തുവെള്ളില്‍, നീതു വിനോദ് , എ .ഡി.മണി തുടങ്ങിയവര്‍ സമീപം.

നായരമ്പലം: തീരമേഖലയിലെ ഏഴു പഞ്ചായത്തുകളുടെ തീരങ്ങളില്‍ 2250 തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന ഹരിതവേലി പദ്ധതിക്ക് തുടക്കമായി. നായരമ്പലം മുതല്‍ ചെല്ലനം വരെയുള്ള തീരപ്രദേശങ്ങളില്‍ ഹൈബി ഈഡന്‍ എം.പി, റിലയന്‍സ് ഫൗണ്ടേഷന്‍, സഹൃദയ എന്നിവര്‍ സംയുക്തമായി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഹരിതവേലി പദ്ധതി നടപ്പാക്കുന്നത്. നായരമ്പലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.പി. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, റിലയന്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡോ. ഭരത്, നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ്,ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.കെ. ബിന്ദു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജി രാധാകൃഷ്ണന്‍, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി,എ .ഡി.മണി , ജൈനി, സിജി, താരാ കൃഷ്ണ, പ്രമോദ്, അഭിലാഷ് പള്ളത്തുപടി എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org