Kerala
ഗ്രാൻഡ് പാരൻ്റ്സ് ഡേ
ചുള്ളി: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ കുടുംബ കൂട്ടായ്മയുടെയും വിശ്വാസ പരിശീലന വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം പൊതുസമ്മേളനത്തിൽ വൈസ് ചെയർമാൻ രാജു ചിറമേൽ സ്വാഗതം പറഞ്ഞു. വികാരി ഫാ. ഷനു മൂഞ്ഞേലി സന്ദേശം നൽകി. വിശ്വാസ പരിശീലന വിഭാഗത്തിലെ അനയ ബേബി, ജോഷ്വാ എന്നിവർ പ്രസംഗിച്ചു, തുടർന്ന് ഗായകസംഘം ആശംസ ഗാനം ആലപിച്ചു. വികാരിയച്ചനും ഗ്രാൻഡ് പാരൻസ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ചു. ഏവർക്കും സമ്മാനങ്ങൾ നൽകി. ഗ്രാൻഡ് പാരൻസ് പ്രതിനിധി എൽസി മൂഞ്ഞേലി നന്ദി പറഞ്ഞു. കൈകാരന്മാരായ രാജു മറ്റത്തി, മനോജ് കാഞ്ഞൂക്കാരൻ എന്നിവർ നേതൃത്വം നൽകി.