"ഗ്രാജുലാസിയോ 2022"

"ഗ്രാജുലാസിയോ 2022"
Published on

പുത്തൻപീടിക: സെന്റ് ആന്റണീസ് ചർച്ച് കത്തോലിക്ക കോൺഗ്രസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാജുലാസിയോ 2022 തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയിൽ നിന്നും +2 പരീക്ഷയിൽ സയൻസിനും, ഹ്യൂമാനിറ്റിനും ഒന്നാം സ്ഥാനം നിലനിർത്തിയ പുത്തൻ പീടിക സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്ക്കൂളിനെയും. SSLC പരീക്ഷയിൽ Full A+ നേടിയ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്ക്കൂളിനെയും, ഇടവകയിൽ നിന്നും SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മതബോധന പരീക്ഷയിൽ 20 21-2022 ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒന്ന് മുതൽ എസിസി വരെയുള്ള വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു .കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ റവ.ഫാ വർഗ്ഗീസ് കുത്തൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു. അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോഷി വടക്കൻ മുഖ്യാതിഥിയായിരുന്നു. റവ. ഫാ റാഫേൽ താണ്ണിശ്ശേരി അനുഗ്രഹ പ്രഭാഷണവും, ഫാ. തോമസ് ഊക്കൻ ആമുഖ പ്രഭാഷണവും നടത്തി, സെക്രട്ടറി ജോബി സി എൽ, ട്രഷറർ ലൂയീസ് താണിക്കൽ, പാദുവ മദർ സുപ്പീരിയർ സിസ്റ്റർ ഷിജി ആൻ്റോ, പ്രിൻസിപ്പാൾ ലിൻസി എ ജോസഫ്, ഹെഡ് മിസ്ട്രസ് സി ഒ സീന, വാർഡ് മെമ്പർ മിനി ആൻ്റോ, ജെസ്സി വർഗ്ഗീസ് ,ജോഫി ബൈജു, സ്റ്റാർലിൻ ഷിൻ്റോ, സൈമൺ മഞ്ഞളി, വിൻസെൻ്റ് കുണ്ടുകുളങ്ങര ,ജെൻ വിൻ കോശി എന്നിവർ പ്രസംഗിച്ചു. ഷാലി ഫ്രാൻസിസ് ,ജേക്കബ് തച്ചിൽ, ബിജു ബാബു എന്നിവർ നേതൃത്വം നൽകി

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org