ഫാ. ജോർജ് നേരെ വീട്ടിൽ അനുസ്‌മരണം നടത്തി

Fr-George-nereveettil-memorial-service
Published on

കൊച്ചി: പ്രമുഖ മദ്യ ലഹരി വിരുദ്ധ പ്രവർത്തകനും കെസിബിസി മദ്യലഹരി വിരുദ്ധ സമിതി എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതി ഡയറക്ടറുമായിരുന്ന ഫാ. ജോർജ് നേരെ വീട്ടിൽ അനുസ്‌മരണ സമ്മേളനം കേരള മദ്യ ലഹരി വിരുദ്ധ ഏകോപനസമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

20 വർഷത്തോളം സമിതി ഡയറക്ടാറായും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളു ടെയും മദ്യ ലഹരി വിരുദ്ധ സമര പോരാട്ടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഒപ്പമുള്ള പ്രവർത്തകരെ അംഗീകരിച്ചും പരിഗണിച്ചും അവരോട് ഒപ്പം നിലകൊണ്ടും മാതൃകപരമായ നേതൃത്വമായിരുന്നു.

ലഹരിക്കെതിരായ പോരാട്ടത്തെ ഏറ്റവും വലിയ സാമൂഹിക സേവനമായി അദ്ധേഹം കണ്ടു. ഒരു രണ്ടാം സ്വാതന്ത്യസമരമെന്നവണ്ണം മദ്യവിരുദ്ധ പോരാട്ട രംഗത്ത് നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ധേഹത്തിൻ്റെ കൈ മുതൽ. ഏകോപന സമിതി പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു

ഹിൽട്ടൺ ചാൾസ്, കെ കെ വാമലോചനൻ, എം എൽ ജോസഫ്, കെ കെ സൈനബ, പി.വി സുശീല , കെ.വി ജോണി, വിജയൻ പി. മുണ്ടിയാത്ത്, ബെന്നി പൈനാടത്ത്, തോമസ് മറ്റപ്പിള്ളി, റോയി പടയാട്ടി, ജോണി പിടിയത്ത് എം.പി ജോസി എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org