ഗ്രീന്‍ പ്രോട്ടോകോള്‍ അവാര്‍ഡ് സഹൃദയയ്ക്ക്

ഗ്രീന്‍ പ്രോട്ടോകോള്‍ അവാര്‍ഡ് സഹൃദയയ്ക്ക്

രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിലെ മികവിനു കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എ സ്എഫ്) ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയ്ക്ക് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം.

പാലായില്‍ കെഎസ്എസ്എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലില്‍നിന്നു സഹദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സഹൃദയ കാമ്പസ് ഹരിത ചട്ടങ്ങള്‍ക്കനുസൃതമായി പരിപാലിക്കുന്നതില്‍ സഹകരിക്കുന്ന ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണ് അവാര്‍ഡെന്നു ഡയറക്ടര്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഈ പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചിക്കാഗോ ആസ്ഥാനമായ ഫാ. ഏബ്രഹാം മുത്താലത്ത് ഫൗണ്ടേഷനാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org