ഗ്രാമോത്സവം നടത്തി

ഗ്രാമോത്സവം നടത്തി
Published on

ലിസ്യൂനഗര്‍: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ ലിസ്യൂനഗര്‍ പള്ളിയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഗ്രാമോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോര്‍ജ് പുന്നയ്ക്കല്‍ അധ്യക്ഷനായിരുന്നു. പ്രകൃതി സൗഹൃദ ജീവിതശൈലിയുടെ പ്രോത്സാഹനത്തിനായി സഹൃദയ ആവിഷ്കരിച്ചു നടപ്പാക്കുന്ന 'സുകൃതം പ്രകൃതി വിചാരം' പദ്ധതിയുടെയും പങ്കുവയ്പിന്‍റെയും കരുതലിന്‍റെയും മനോഭാവം വളര്‍ത്തി, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ സ്വാശ്രയത്വത്തിലേക്കു നയിക്കുന്നതിനുള്ള 'ലൈറ്റ് എ ലൈഫ്' പദ്ധതിയുടെയും ഇടവകതല ഉദ്ഘാടനവും ഗ്രാമോത്സവത്തോടനുബന്ധിച്ചു നടത്തി. പ്രകൃതി സൗഹൃദ, നാടന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന, വിപണന മേളയും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org