സര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പ്: ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്

സര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പ്: ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസിയില്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സി. എക്‌സ്. ബോണി, അഡ്വ. ചാര്‍ളിപോള്‍, സിസ്റ്റര്‍ അന്നാബിന്ദു, ജെസി ഷാജി, തോമസ് മണക്കുന്നേല്‍, പ്രസാദ് കുരുവിള, സി.പി. ഡേവീസ്, അന്തോണിക്കുട്ടി ചെതലന്‍, കെ.എസ്. കുര്യാക്കോസ്, സിബി ഡാനിയേല്‍, ജോസ് കവിയില്‍, എന്നിവര്‍ സമീപം.

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പറഞ്ഞു.

പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഘട്ടംഘട്ടമായി കേരളത്തെ മദ്യത്തില്‍ മുക്കി ക്കൊല്ലുന്ന നയങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. മദ്യലഭ്യത വര്‍ധിപ്പിച്ചശേഷം മദ്യഉപഭോഗം കുറയ്ക്കണ മെന്നത് വ്യാമോഹം മാത്രമാണ്. നാട് മുടിഞ്ഞാലും വ്യക്തികള്‍ നശിച്ചാലും ഖജനാവ് നിറയണം എന്ന ചിന്ത

ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ് തുടര്‍ന്നു പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ തോമസ്‌കുട്ടി മണക്കുന്നേല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രാവിലെ നടന്ന പഠനശിബിരത്തില്‍ ''മദ്യനയത്തിന്റെ കാണാച്ചരടുകള്‍'' എന്ന വിഷയത്തില്‍ സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളിപോള്‍ ക്ലാസ് നയിച്ചു. പ്രോഗ്രാം സെക്രട്ടറി സി.എക്‌സ്. ബോണി, ആനിമേറ്റര്‍ സിസ്റ്റര്‍ അന്നാ ബിന്ദു, ജെസി ഷാജി, കെ.എസ്. കുര്യാക്കോസ്, സിബി ഡാനിയേല്‍, ജോസ് കവിയില്‍, അന്തോണിക്കുട്ടി ചെതലന്‍, സി.പി. ഡേവീസ്, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ജോയി പടിയാര്‍ത്ത് എന്നിവര്‍ പ്രസംഗിച്ചു.

ആഗോള ലഹരി വിരുദ്ധദിനമായ ജൂണ്‍ 26ന് പ്രതിഷേധ സദസ്സുകളും ലഹരിവിരുദ്ധ റാലികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 32 രൂപതകളില്‍ നിന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org