
തൃശ്ശൂര്‍: കലാസദന്‍ 'ദൈവദൂതര്‍ പാടുന്നു' എന്ന പേരില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി അഖില കേരള അടിസ്ഥാനത്തില്‍ ഗാനാലാപന മത്സരം നടത്തുന്നു. ക്രിസ്ത്യന്‍ സമൂഹത്തിലെ ഏതു വിഭാഗത്തിലുള്ള വൈദികര്‍ക്കും സന്യാസിനികള്‍ക്കും പ്രായഭേദമന്യെ പങ്കെടുക്കാവുന്ന ഈ മത്സരത്തിന്റെ ആദ്യഘട്ടം ഓണ്‍ലൈനായും, ഫിനാലെ മികച്ച വാദ്യോപകരണ പിന്നണിയോടെ പ്രഗത്ഭ ജൂറിയുടെ വിലയിരുത്തലോടൊപ്പം ശ്രോതാക്കളുടെ ഓണ്‍ലൈന്‍ വോട്ടിങ്ങോടുകൂടി ലൈവായും സംഘടിപ്പിക്കുന്നു. വൈദികര്‍ക്കും സന്യാസിനികള്‍ക്കും വെവ്വേറ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
വിജയികളാകുന്നവര്‍ക്ക് ദൈവദാസന്‍ കനിസിയൂസ്, മാര്‍ കുണ്ടുകുളം, ലെസ്‌ലി പീറ്റര്‍ എന്നിവരുടെ പേരില്‍ ഓരോ വിഭാഗത്തിലും 20,000/-, 10,000/-, 5,000/- രൂപ വീതമുള്ള ഒന്നും രണ്ടും മൂന്നും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും നല്‍കുന്നതാണ്. വൈദിക സന്യസ്തരില്‍ ഓരോ വിഭാഗത്തില്‍നിന്നും ആദ്യ റൗണ്ടില്‍ 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക.
ആദ്യ ഓണ്‍ലൈന്‍ ഒഡീഷന്‍ റൗണ്ടില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 10ന് മുമ്പ് 'ജെയ്ക്കബ് ചെങ്ങലായ്, കണ്‍വീനര്‍, കലാസദന്‍, പാസ്റ്ററല്‍ സെന്റര്‍, തൃശൂര്‍ - 680 005' എന്ന വിലാസത്തിലോ 9847136627, 9567836306 എന്നീ വാട്‌സാപ്പ് നമ്പറുകളിലോ kalasadanthrissur@gmail.com എന്ന ഇ-മെയിലിലോ പേരും വയസും ഫോണ്‍നമ്പറും സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.