മാസ്‌കും മിഴിയഴകും ആഗോള മത്സരം വിജയികളില്‍ വിദേശ വനിതകളും

മാസ്‌കും മിഴിയഴകും ആഗോള മത്സരം വിജയികളില്‍ വിദേശ വനിതകളും
Published on
അങ്കമാലി : ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ലുലുമാളിന്റെയും ടോളിന്‍സ് ഗ്രൂപ്പിന്റെയും സെന്റ് തെരേസാസ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മാസ്‌കും മിഴിയഴകും ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് രണ്ട് പേര്‍ വീതവും മൂന്നാം സ്ഥാനത്തിന് മൂന്ന് പേരും അര്‍ഹരായെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി എന്നിവര്‍ അറിയിച്ചു. വിദേശികളും വിദേശമലയാളികളും അടക്കം 400 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ മൂന്ന് വിദേശവനിതകളും സമ്മാനത്തിന് അര്‍ഹരായിട്ടുണ്ട്.
ഡെല്‍ജോ ഡേവീസ്, പാനാടന്‍ കുറ്റിക്കാട്, ചാലക്കുടി, ജെഫി നവീന്‍, പനങ്കുളം, തൊട്ടിപ്പാള്‍, തൃശൂര്‍ എന്നിവര്‍ക്കാണ് ഒന്നാംസ്ഥാനം. രണ്ടാം സ്ഥാനം രേഷ്മ രാജഗോപാല്‍, ശ്രീരംഗം കാവില്‍പ്പാട്, പാലക്കാട്, ഡോ. ഹില്‍ഡ നിക്‌സണ്‍, ചാലക്കുടി, ഷറഫിയ ടി.കെ. പൂക്കോട്ട് പാടം നിലമ്പൂര്‍, മലപ്പുറം എന്നിവരും മൂന്നാം സ്ഥാനം ഹെയ്‌സ മെലിഹ, വലേരി മാനന്തവാടി – വയനാട്, ഒബിയോറ കാതറിന്‍ ചിനാസ നൈജീരിയ, ആഷിയ നസ്‌നിന്‍, ബസാര്‍ – ആലപ്പുഴ എന്നിവരും അര്‍ഹരായി.
ഇതിന് പുറമെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജിസ്‌മോള്‍ ജോയി ചിറ്റിനപ്പിള്ളി എഴാറ്റുമുഖം നേടി. ഒന്നാംസ്ഥാനക്കാര്‍ക്ക് 5001 രൂപ വീതവും, രണ്ടാംസ്ഥാനക്കാര്‍ക്ക് 3001 രൂപ വീതവും, മൂന്നാസ്ഥാനക്കാര്‍ക്ക് 2001 രൂപ വീതവും ക്യാഷ് അവാര്‍ഡ് ലഭിക്കും. സെപ്ഷ്യല്‍ ജൂറി അവാര്‍ഡ് 4001 രൂപയാണ്. 400 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ 37 പേര്‍ക്ക് ആറന്മുളകണ്ണാടി സമ്മാനമായി ലഭിക്കും. സമ്മാനദാനം പിന്നീട് നടത്തും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org