ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യപ്രഭാഷക

ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന് .
ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യപ്രഭാഷക

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ സഭാ പിതാക്കന്മാരെയും ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ ഐക്യ പ്രയർ മീറ്റിൽ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും.2024 മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് സംയുക്ത പ്രാർത്ഥനാ സമ്മേളനം. ഗായകൻ എബിൻ അലക്സ് സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകും. അതിഥി ഗായകരും ഗാനാലാപനം നടത്തും.(Local Time Zones : Indian Time - 2pm, New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait - 11.30pm, U.A.E & Oman- 12.30pm)

സൂം ലിങ്ക്.

Join Zoom Meeting

https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09

Meeting ID: 885 813 0710

Passcode: 2024

ജനറൽ കോഡിനേറ്റർ

റവ. കെ. ജെ. ജോബ് - വയനാട്.

ഫോൺ: +919447545387, +918157089397

Summary

ഒറീസയിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ആസ്ത്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യയാണ് ഗ്ലാഡിസ് സ്റ്റെയിൻസ് (ജനനം 1951). ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22 ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി.

പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞത് ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്. എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.'' ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസ് ഇപ്പോൾ ജന്മദേശത്താണ്.

2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു . അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org