പൗരോഹിത്യ സുവർണ്ണ ജൂബിലിയും ജീവകാരുണ്യ പ്രവൃത്തികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഡോ. ഫാ.അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയാഘോഷവും ജീവകാരുണ്യ പ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
ഡോ. ഫാ.അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയാഘോഷവും ജീവകാരുണ്യ പ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
Published on

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും ജീവകാരുണ്യ പ്രവൃത്തികളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധ്യാനകേന്ദ്രം നിർമ്മിച്ച് നൽകുന്ന അൻപത് നിർദ്ധന കുടുംബങ്ങൾക്ക് സ്ഥലവും വീടും കൈമാറുന്ന രേഖാസമർപ്പണവും,

ആയിരത്തി അഞ്ഞൂറ് നിർധന കുംടുബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന പതിനാല് സാന്ത്വന കേന്ദ്രങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷവും, നൂറ് കിടപ്പ് രോഗികൾക്ക് ജീവിതാന്ത്യംവരെ പരിചരണം നൽകുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോൽ സമർപ്പണവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

ഡിവൈൻ ധ്യാനകേന്ദ്രം മലയാളം വിഭാഗത്തിൽവച്ച് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി എം. പി. ബെന്നി ബെഹന്നാൻ, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ മാണി മുൻ എം.പി, ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, കടുത്തുരുത്തി എം.എൽ. എ. മോൻസ് ജോസഫ്,

പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ, ചാലക്കുടി എം.എൽ. എ. സനീഷ് കുമാർ ജോസഫ്, ഫാ. പോൾ പുതുവ, ഫാ. മാത്യു തടത്തിൽ, ഫാ. ബിനോയ്,പി.ജെ. ആന്റണി തുടങ്ങി അധ്യാത്മിക- സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

സമ്മേളനത്തിനുമുൻപ് പൗരോഹിത്യ സുവർണ്ണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ കൃതഞ്ജതാബലിയോടെയാണ് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org