ഗ്ലോബല്‍ കട്ട് - എ തോണ്‍- ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം സംഘടിപ്പിച്ചു

ശ്രീമതി ഡിക്‌സണ്‍ ഗ്ലോബല്‍ കട്ട് എ തോണ്‍ പ്രോജക്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇടതുനിന്ന് സ്വേത ആലപ്പാട്ട്, ജിജോ പാലത്തിങ്കല്‍, റോജി യു.കെ., സുധീര്‍ മേനോന്‍, സഞ്ചന സുധീര്‍ (ഡോണര്‍), സുനിത ഡിക്‌സണ്‍, സി. ഷീനാ ചാള്‍സ് സിഎസ്എസ്ടി തുടങ്ങിയവര്‍

Published on

കൊച്ചി :ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി റോട്ടറി ക്ലബ് ഓഫ് കൊച്ചി ക്യൂന്‍ സിറ്റി, സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ (NSS), ഹെയര്‍ ഫോര്‍ ഹോപ്പ് ഫൗണ്ടോഷന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കേശ ദാനം - ഗ്ലോബല്‍ കട്ട്- എ തോണ്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഘടിപ്പിച്ചു . കൊച്ചിന്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഡിക്സണ്‍ ഉദ്ഘാടനം ചെയ്്തു. നാല്‍പതോളം പേര്‍ കേശദാനം ചെയ്ത പരിപാടിയില്‍ സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷീന ചാള്‍സ്, റോട്ടറി ക്ലബ് ഓഫ് ക്യൂന്‍ സിറ്റി പ്രസിഡന്റ് സുധീര്‍ മേനോന്‍, റോട്ടറി ക്ലബ് ഓഫ് ക്യൂന്‍ സിറ്റി പ്രൊജക്ട് ചെയര്‍ ജിജോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org