ഗബ്രിയേലച്ചന്റെ 108-ാമത് ജന്മദിനത്തില്‍ 108 പേര്‍ രക്തം ദാനം ചെയ്തു

ഗബ്രിയേലച്ചന്റെ 108-ാമത് ജന്മദിനത്തില്‍ 108 പേര്‍ രക്തം ദാനം ചെയ്തു
Published on

അമല നഗര്‍: പത്മഭൂഷന്‍ ഗബ്രിയേലച്ചന്റെ 108-ാമത് ജന്മദിനം പ്രമാണിച്ച് അമല മെഡിക്കല്‍ കോളേജില്‍ ഡോക്ടേഴ്‌സും നഴ്‌സുമാരും വിദ്ധ്യാര്‍ത്ഥികളും ഗബ്രിയേലച്ചന്റെ ശിഷ്യഗണങ്ങളും ചേര്‍ന്ന് 108 പേര്‍ രക്തം ദാനം ചെയ്തു.

രാവിലെ 11:30 ന് അമല ചാപ്പലില്‍ നടന്ന പൊതു മീറ്റിങ്ങില്‍ ഗബ്രിയേലച്ചനോടൊപ്പം ജോലി ചെയ്ത, ഫാ. ജോണ്‍ തറയില്‍ സി.എം.ഐ., അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ. അസോസിയറ്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സി.എം.ഐ., ഡോ. വിനു വിപിന്‍, ഗബ്രിയേലച്ചന്റെ ബന്ധു, ശ്രീ. ഗബ്രിയേല്‍, അമല നഴ്‌സിങ്ങ് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനി എസ്.സി.വി., നഴ്‌സിങ്ങ് വിദ്ധ്യര്‍ത്ഥിനി ജെന്ന ജോണ്‍, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്ജ്, സിസ്റ്റര്‍ എലിസബത്ത് എസ്.എച്ച്. എന്നിവര്‍ പ്രസംഗിച്ചു.

എച്ച്.ഡി.എഫ്.സി. ഡെപ്യൂട്ടി മാനേജര്‍ ശ്രീ. അജിതന്‍ നഴ്‌സിങ്ങ് വിദ്ധ്യാര്‍ത്ഥിനികള്‍ ഒരുക്കിയ സന്നദ്ധ രക്തദാനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org