ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഗാന്ധിയന്‍ പ്രഭാഷണ പരമ്പരയില്‍  രാം മോഹന്‍ പാലിയത്ത് പ്രഭാഷണം നടത്തുന്നു. കെ. വി. പി. കൃഷ്ണകുമാര്‍, ചാവറ കള്‍ച്ചറല്‍  സെന്റര്‍   ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം. ഐ., ടി. എം. എബ്രഹാം എന്നിവര്‍ സമീപം
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഗാന്ധിയന്‍ പ്രഭാഷണ പരമ്പരയില്‍ രാം മോഹന്‍ പാലിയത്ത് പ്രഭാഷണം നടത്തുന്നു. കെ. വി. പി. കൃഷ്ണകുമാര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം. ഐ., ടി. എം. എബ്രഹാം എന്നിവര്‍ സമീപം

ഗാന്ധിജി ആയിരുന്നു ശരിയെന്ന് ഈ കാലഘട്ടം ആവര്‍ത്തിക്കുന്നു : രാം മോഹന്‍ പാലിയത്ത്

Published on

കൊച്ചി: വര്‍ഗീയ ശക്തികളാണ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത് അത് തന്നെയാണ് ഗാന്ധിജി ശരിയായിരുന്നു എന്നതിന്റെ തെളിവെന്ന് എഴുത്തുകാരനും കോളമിസ്റ്റും ആയ രാം മോഹന്‍ പാലിയത്ത് അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഗാന്ധിയന്‍ പ്രഭാഷണ പരമ്പരയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധി എന്നും നമുക്ക് പഠിക്കുവാനുള്ള ഒരു പാഠപുസ്തകമാണ്, ഈ കാലഘട്ടത്തിലും ഗാന്ധിജിയുടെ മതേതരത്വം ശരിയായിരുന്നു എന്നതിന്റെ തെളിവുകളാണ് നാം ഇന്നും കാണുന്നത്.

എത്ര വലിയ ബുദ്ധിജീവിയാണെങ്കിലും ഉന്നതനാണെങ്കിലും ശരീര അധ്വാനത്തെ ഗാന്ധിജി പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹം തന്നെ തന്റെ ശൗചാലയവും ഷൂ പോളിഷിങ്ങും നടത്തിയിരുന്നു എന്നത് സൂചിപ്പിക്കുന്നത്.

ഗാന്ധിക്ക് ഒരു തുടര്‍ച്ച ഉണ്ടായില്ല എന്നതാണ് മറ്റൊരു കാര്യം. കോണ്‍ഗ്രസിന്റെ സംഘടനാപരമായ തകര്‍ച്ചയാണ് ബിജെപി സര്‍ക്കാരിനെ വീണ്ടും ഭരണത്തില്‍ കൊണ്ടുവരാന്‍ കാരണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

നാടകകൃത്തും സംവിധായകനുമായ ടി.എം.എബ്രഹാം അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ., കെ. വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org