ഗാന്ധിജയന്തി  ലഹരി വിരുദ്ധ- അഹിംസാ ദിനമായി ആചരിച്ച്  എസ്. എം. വൈ. എം പാലാ രൂപത.

ഗാന്ധിജയന്തി  ലഹരി വിരുദ്ധ- അഹിംസാ ദിനമായി ആചരിച്ച്  എസ്. എം. വൈ. എം പാലാ രൂപത.
പാലാ: പാലാ രൂപതയുടെ യുവജന പ്രസ്ഥാനമായ എസ്. എം. വൈ. എം. ഉം ലഹരി വിമുക്ത ചികിത്സാലയമായ  അഡാർട്ടും സംയുക്തമായി ഗാന്ധിജയന്തി ദിനാചരണം മദ്യ – ലഹരി വിരുദ്ധ – അഹിംസാ ബോധവൽക്കരണം  നടത്തി  സമുചിതമായി ആചരിച്ചു. അഡാർട്ടിൽ വച്ച് ശ്രീ മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത യുവജന  ബോധവൽക്കരണ പരിപാടിയിൽ അഡാർട്ട് ഡയറക്ടർ ഫാ. വിൻസെൻ്റ് മൂങ്ങാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.
ലഹരി വിമുക്ത ഭാരതം മഹാത്മാ ഗാന്ധിജിയുടെ സ്വപ്നം ആയിരുന്നു എന്നും ആ സ്വപന സാക്ഷാത്ക്കാരത്തിന് ശ്രമിക്കുന്ന  പ്രവർത്തനങ്ങളാണ് പാലാ രൂപത അഡാർട്ടും എസ്. എം.വൈ. എം ഉം നടത്തുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഗാന്ധിജിയെ ബോധപൂർവം മറക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്  ഗാന്ധിജയന്തി ദിനാചരണത്തിന്  പ്രസകതി വർദ്ധിയ്ക്കുന്നുവെന്നും അഡാർട്ടിന്റെ പ്രവർത്തനങ്ങൾക്ക്  ഉത്തരവാദിത്തബോധമുള്ള ജനപ്രതിനിധി എന്ന നിലയിൽ തന്നാലാവുന്ന പ്രോത്സാഹനങ്ങൾ നൽകുമെന്നും അനേകം കുടുംബങ്ങളും വ്യക്തികളും ഈ പ്രസ്ഥാനത്തിലൂടെ രക്ഷപ്പെട്ടതിന് താൻ സാക്ഷിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എസ്. എം.വൈ.എം പാലാ രൂപത ഡയറക്ടർ  ഫാ. സിറിൽ തോമസ് തയ്യിൽ, പ്രസിഡൻ്റ് സാം സണ്ണി എന്നിവർ ആശംസകളർപ്പിച്ച  പരിപാടിയിൽ ഫാ. ജെയിംസ് പൊരുന്നോലിൽ, ഡോ. എൻ. എം. സെബാസ്റ്റ്യൻ, ഡോ. സെബാസ്റ്റ്യൻ ഐക്കര, ശ്രീ കെ.ജെ. എബ്രഹം, പ്രൊഫ. കെ. പി. ജോസഫ്, പ്രൊഫ. ഗ്രേസി ജോയി തുടങ്ങിയവർ ലഹരി വിരുദ്ധ  ക്ലാസ്സുകൾക്ക് നേതൃത്വംനൽകി. നിരവധി യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ  ഗാന്ധിജിയുടെ ആത്മകഥയുടെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിച്ചത് വിതരണം ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org