ചങ്ങനാശേരി: ബിസിനസ്സിൽ വിജയിക്കാൻ ആത്മവിശ്വാസം ആർജിക്കണമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
അസംപ്ഷൻ കോളേജിലെ ബിസിനസ് സ്റ്റഡീസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുളടഞ്ഞ വഴികളിൽ പ്രകാശം ചൊരിയാൻ ആത്മവിശ്വാസത്തിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോസഫ് പാറത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, ബിസിനസ് സ്റ്റഡീസ് വകുപ്പ് മേധാവി ലോലിത എൻ, അമൃതേന്ദു എം, അലീന ഫ്രാൻസിസ്, സൂര്യ ബി.എസ്, ആമിന അൻസാരി എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ്റെ കൈയ്യെഴുത്ത് മാസിക പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, ഡോ. സെബിൻ എസ് കൊട്ടാരത്തിന് നൽകിക്കൊണ്ട് പ്രകാശിപ്പിച്ചു. തുടർന്ന് കലാപരിപാടികളും സംഘടിപ്പിച്ചു.