അമല മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ് എന്ന പേരില്‍ നടത്തിയ ധനസഹായ വിതരണം ദേവമാതാ പ്രൊവിന്‍സ് സോഷ്യല്‍ കൗണ്‍സിലര്‍ ഫാ. തോമസ് വാഴക്കാല ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. രാജേഷ് ആന്റോ, ഡോ. ജോമോന്‍ റാഫേല്‍, ഡോ. സുനു സിറിയക്, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.