തിരുനാള്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

തിരുനാള്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

പുത്തന്‍പീടിക : സെന്റ് ആന്റണീസ് ദൈവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റേയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, ഉണ്ണിമിശിഹായുടെ ദര്‍ശനത്തിന്റെയും സംയുക്ത തിരുനാള്‍ മഹാമഹം 2023 ഡിസംബര്‍ 30, 31, 2024 ജനുവരി 1 തീയതികളില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുനാള്‍ കമ്മറ്റി ഓഫീസ് ആദ്യത്തെ ദിവ്യബലിക്കുശേഷം വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. അസി വികാരി ഫാ ജെറിന്‍ കുരിയളാനിക്കല്‍ ജനറല്‍ കണ്‍വീനര്‍ ജിമ്മി ടി. ആര്‍, കൈക്കാരന്‍ ഷാജു മാളിയേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആന്റോ തൊറയന്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്‍മാരായ എ. പി. ജോസ്, ജിയോ. കെ. മാത്യു, വില്ലി പട്ടത്താനം, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ ജോസഫ് അരിമ്പൂര്‍, എ. വി. ജോയ് വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ പോള്‍ ഇ. സി., ജോര്‍ജ് ചിറമ്മല്‍ മഠംപടി, ചാക്കോ കാഞ്ഞിരപ്പറമ്പില്‍, ലിജോ പുലിക്കോട്ടില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോജി മാളിയേക്കല്‍, ആന്റോ ജേക്കബ്ബ്, വര്‍ഗീസ് കെ. എ., ഫ്രാന്‍സിസ് കുരുതുകുളങ്ങര, ഇഗ്‌നേഷ്യസ് ടി. എഫ്., പോള്‍ പൊറത്തൂര്‍, സജോവി പുത്തൂര്‍, ജോയ് വടക്കന്‍, മൈക്കിള്‍ പി.വി., വിന്‍സെന്റ് മാങ്ങന്‍, ആന്റണി പുത്തൂര്‍, ഡേവീസ് പി. പി., വര്‍ഗീസ് കുരുതുകുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ 151 അംഗ കമ്മറ്റി തിരുനാളിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org