രാജ്യത്തെ ആദ്യ വര്‍ണ്ണ നാണയം പുറത്തിറങ്ങി

രാജ്യത്തെ ആദ്യ വര്‍ണ്ണ നാണയം പുറത്തിറങ്ങി
Published on

കൊച്ചി: രാജ്യത്തെ ആദ്യ വര്‍ണ്ണ നാണയം പുറത്തിറങ്ങി. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്‍റിംഗ് & മിന്‍റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് നാണയം പുറത്തിറക്കിയത്.  കല്‍ക്കട്ടയിലെ കമ്മട്ടത്തില്‍ തയ്യാറാക്കിയ 100 രൂപയുടെ ഈ വെള്ളി നാണയത്തിന് 35 ഗ്രാം തൂക്കവും 44 മില്ലീമീറ്റര്‍ വ്യാസവുമുണ്ട്. ഇന്ത്യയില്‍ ഇല്കട്രിക് ട്രെയിന്‍ ഓടി തുടങ്ങിയതിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വന്ദേഭാരത് ട്രെയിന്‍റെ വര്‍ണ്ണ ചിത്രം ആലേഖനം ചെയ്ത വെള്ളി നാണയത്തിന്‍റെ 1000 പ്രൂഫ് സെറ്റുകള്‍ മാത്രം വില്പനയ്ക്ക് വച്ചത്.

രണ്ട് വര്‍ഷം മുമ്പ് നാണയകമ്മട്ടത്തിന്‍റെ വെബ്ബ്സൈറ്റ് വഴി മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ ഈ നാണയത്തിന്‍റെ പ്രൂഫ് സെറ്റ് ലഭിച്ച് തുടങ്ങിയത്. അപൂര്‍വ്വ നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണം ഹോബിയാക്കിയ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്‍.ഒ. യും  മീഡിയ റിലേഷന്‍സ് ഓഫീസറുമായ ഷൈജു കുടിയിരിപ്പിലിന്‍റെ ശേഖരത്തിലാണ് ഈ വര്‍ണ്ണ നാണയം എത്തിയിട്ടുള്ളത്. 8000 രൂപ വിലവരുന്ന ഈ നാണയം രാജ്യത്തെ ന്യുമിസ്മാറ്റിക്സ് ക്ലബ്ബുകളിലും ലോകമെമ്പാടും നാണയ ശേഖരണം വിനോദമാക്കിയവരിലും മോഹവിലയ്ക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

logo
Sathyadeepam Online
www.sathyadeepam.org