അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷന്‍ ലിറ്ററേച്ചര്‍ അവാര്‍ഡ്

അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷന്‍ ലിറ്ററേച്ചര്‍ അവാര്‍ഡ്

2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഗ്രീസില്‍ നടന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ 90 ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ സാഹിത്യോത്സവത്തില്‍ പങ്കെടുത്തവരില്‍ അഭിലാഷ് ഫ്രേസറും ഉണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സിവില്‍ സൊസൈറ്റീസിന്റെ ഭാഗമായ റൈറ്റേഴ്‌സ് കാപ്പിറ്റല്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനാണ് ഈ രാജ്യാന്തര സാഹിത്യോത്സവത്തിന്റെ സംഘാടകര്‍. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന 2023 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിഭാഗത്തിലാണ് അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ ഫാദര്‍ പനോരമ ഇന്റര്‍നാഷനല്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയത്. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഫാദര്‍ ഇംഗ്ലീഷ് കവിതാ സമാഹാരമാണ്. ഇറ്റലി, അമേരിക്ക, അര്‍ജന്റീന, ഗ്രീസ്, ജര്‍മനി, പെറു, സെര്‍ബിയ, സൗത്ത് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ലോകരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. 90 ഓളം ലോകരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഈ സാഹിത്യമത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതോടൊപ്പം റൈറ്റേഴ്‌സ് ക്യാപിറ്റല്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് അംഗമായി അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. 87 രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്‍മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സംഘടനായാണ് റൈറ്റേഴ്‌സ് ക്യാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ജൂണ്‍ മാസത്തില്‍ ഗ്രീസില്‍ വച്ചു നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരം വിതരണം ചെയ്യും എന്ന് സംഘാടകര്‍ അറിയിക്കുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org